കോയമ്പത്തൂർ: ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടായിരുന്നെന്ന സംശയത്തിൽ കൃഷ്ണകുമാറും ഭാര്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തിലാണ് കൃഷ്ണകുമാർ സംഗീതയെ എയർഗണ്ണുകൊണ്ട് വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന.

കോയമ്പത്തൂർ പട്ടണംപുതൂരിൽ സുലൂരിനടുത്തുള്ള വീട്ടിലാണ് സംഗീതയെ ഇന്ന് രാവിലെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വാർത്ത പുറത്ത് വന്നതിന് പിന്നാലെ വണ്ടാഴിയിൽ ഏറാട്ടുകുളമ്പ് സുന്ദരൻ മകൻ കൃഷ്ണകുമാറിനേയും (50) വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഭാര്യയെ പുലർച്ചെ കൊലപ്പെടുത്തിയ ശേഷം പാലക്കാട്ട് മംഗലംഡാമിനു സമീപം വണ്ടാഴിയിലെ വീട്ടിലെത്തി കൃഷ്ണകുമാർ സ്വയം വെടിയുതിർത്ത് ജീവനൊടുക്കിയതാണെന്ന് പൊലീസ് കണ്ടെത്തുന്നത്.
Suspecting an illicit affair, a husband killed his wife with an air gun and then committed suicide.
