പിറവം: ചരിത്ര പ്രസിദ്ധമായ പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പുലിയന്നൂർ ബ്രഹ്മശ്രീ അനിയൻ തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽ ശാന്തി മനോജ് നേതൃത്വം നല്കി.

ശിവരാത്രി നാളുകളോട് അനുബന്ധിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകായിരങ്ങളാണ് ഈ സന്നിധിയിലേക്ക് ഒഴുകി എത്തുന്നത്. വൈക്കം മഹാദേവ ക്ഷേത്ര മാതൃകയിൽ പണിതീർത്തിരിക്കുന്ന ഈ ക്ഷേത്രത്തിൽ മഹാദേവൻ പെരുംതൃക്കോവിലപ്പനായി ഭക്തർക്ക് ദർശനം നൽകുന്നു. പരശുരാമനാൽ സ്ഥാപിതമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നെന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
കാലാരിയായ ശ്രീ പരമേശ്വര സാന്നിധ്യത്താൽ ധന്യമായ ഈ ക്ഷേത്രം മൃത്യുവിനെപ്പോലും അകറ്റി നിർത്തുന്നതായി ഭക്തർ വിശ്വസിക്കുന്നു.. പടിഞ്ഞാറോട്ട് ഒഴുകി വരുന്ന മൂവാറ്റുപുഴയാർ ഈ ക്ഷേത്രത്തെ വലം വച്ച് കിഴക്കോട്ട് ഒഴുകുന്നു എന്നതും ഇവിടത്തെ അത്ഭുതമാണ്.
The festival was celebrated at the historic Perumthrikovil Mahadeva Temple in Pazhur.
