മുളന്തുരുത്തി : (piravomnews.in) വർഷങ്ങളോളം മുളന്തുരുത്തിയിലെ അത്ഭുത കാഴ്‌ചയായിരുന്നു റെയിൽപ്പാളത്തിനുമുകളിൽ തൂങ്ങിക്കിടന്നിരുന്ന ചെങ്ങോലപ്പാടം മേൽപ്പാലം.

ഇരുവശത്തും അപ്രോച്ച് റോഡില്ലാതെയായിരുന്നു പാലത്തിന്റെ നിൽപ്പ്.തലയോലപ്പറമ്പ്–-ചോറ്റാനിക്കര റോഡിലൂടെ യാത്രചെയ്യുന്നവർക്ക് കൗതുകകാഴ്‌ചയായി, അവസാനത്തെ യുഡിഎഫ് സർക്കാർ പണിതിട്ട പാലത്തിന് ഒടുവിൽ ശാപമോക്ഷമാകുന്നു.
തടസ്സങ്ങളെല്ലാംനീക്കി എൽഡിഎഫ് സർക്കാർ നിർമാണം പൂർത്തിയാക്കിയ പാലം, ചൊവ്വ വൈകിട്ട് നാലിന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിക്കും.2013ലാണ് റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപറേഷൻ കേരളയെ (ആർബിഡിസികെ) പാലം നിർമാണത്തിന് ചുമതലപ്പെടുത്തിയത്.
ഏഴുകോടി രൂപയും നീക്കിവച്ചു. ഇരുഭാഗത്തുമായി അപ്രോച്ച് നിർമാണത്തിന് 142 സെന്റോളം ഏറ്റെടുക്കണമായിരുന്നു. എന്നാൽ, അതിനായി പദ്ധതിയോ പണമോ നീക്കിവച്ചില്ല. 2016ൽ പാളത്തിനുമുകളിലെ നിർമാണം റെയിൽവേ തുടങ്ങി.
#Chengolapadampalam will be #dedicated to the #nation #today
