---
title: "മണികണ്ഠൻചാൽ ചപ്പാത്ത്‌  കടക്കുന്നതിനിടെ  യുവാവ്‌ ഒഴുക്കിൽപ്പെട്ടു   "
english_title: "A young man was swept away while crossing the Manikandanchal Chappath"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/298549/a-young-man-was-swept-away-while-crossing-the-manikandanchal-chappath"
published_at: "2025-06-26T09:42:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685cc9912a265_ozhukku.jpg"
keywords: []
---

# മണികണ്ഠൻചാൽ ചപ്പാത്ത്‌  കടക്കുന്നതിനിടെ  യുവാവ്‌ ഒഴുക്കിൽപ്പെട്ടു   

> **Lead Summary:** കോതമംഗലം : പൂയംകുട്ടി മണികണ്ഠൻചാൽ ചപ്പാത്തിലൂടെ നടന്നുവന്ന സ്വകാര്യ ബസ് ജീവനക്കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി.

## Article Content

കോതമംഗലം : പൂയംകുട്ടി മണികണ്ഠൻചാൽ ചപ്പാത്തിലൂടെ നടന്നുവന്ന സ്വകാര്യ ബസ് ജീവനക്കാരനെ ഒഴുക്കിൽപ്പെട്ട് കാണാതായി.

മണികണ്ഠൻചാൽ വാർകൂട്ട വാവിള രാധാകൃഷ്ണനാണ്‌ (ബിജു–-37) ഒഴുക്കിൽപ്പെട്ടത്. ബുധൻ രാവിലെ ആറിന് ജോലിക്കുപോകാനാണ്‌ ചപ്പാത്തുവഴി പൂയംകുട്ടിക്ക് പോയത്.ശക്തമായ മഴയെത്തുടർന്ന് രാത്രി ചപ്പാത്ത് വെള്ളത്തിനടിയിലായിരുന്നു.

ഇവിടം കടക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടുവെന്നും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ലെന്നും ഒപ്പമുണ്ടായിരുന്ന സജി പറഞ്ഞു. മണികണ്ഠൻചാലിൽനിന്ന്‌ സർവീസ് ആരംഭിക്കുന്ന ബസിലെ ജീവനക്കാരനാണ്‌ രാധാകൃഷ്ണൻ.

റവന്യു, അഗ്നി രക്ഷാസേന, പൊലീസ്, ഫോറസ്റ്റ് അധികൃതർ തുടങ്ങിയവർ രാവിലെമുതൽ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. കോതമംഗലത്തുനിന്നുള്ള സ്കൂബ ടീമിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

എൻഡിആർഎഫുംസ്ഥലത്തെത്തി തിരച്ചലിൽ പങ്കാളികളായി. വ്യാഴാഴ്ച നാവികസേനയും സ്ഥലത്തെത്തും. ആന്റണി ജോൺ എംഎൽഎയും കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ കാന്തി വെള്ളക്കയ്യനും രാവിലെമുതൽ പ്രദേശത്ത് ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്‌.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/298549/a-young-man-was-swept-away-while-crossing-the-manikandanchal-chappath)