കൊച്ചി : (piravomnews.in) മോഷ്ടിച്ച ഇരുചക്രവാഹനം പെട്രോൾ തീർന്നതിനെത്തുടർന്ന് ഉപേക്ഷിച്ച് കള്ളൻ കടന്നു. വടുതല സ്വദേശി സുമേഷിന്റെ യമഹ ഇസഡ്‌ആർ സ്‌കൂട്ടറാണ് ക്യൂൻസ് വാക്‌വേയിൽനിന്ന് മോഷണംപോയത്.

സമീപത്തെ സ്‌കൂളിൽനിന്ന് കുട്ടിയെ വിളിക്കാൻ തിങ്കൾ പകൽ 3.30നാണ് സുമേഷ് ക്യൂൻസ് വാക്‌വേയിൽ എത്തിയത്. താക്കോൽ സ്‌കൂട്ടറിൽനിന്ന് എടുത്തിരുന്നില്ല. കുട്ടി വരാൻ താമസമുള്ളതിനാൽ വാക്‌വേയിലെ ബഞ്ചിൽ ഇരുന്ന് 10 മിനിറ്റ് മയങ്ങിപ്പോയി.
കണ്ണ് തുറന്നപ്പോൾ വാഹനം കാണാനില്ല. ഉടൻ സെൻട്രൽ സ്‌റ്റേഷനിൽ എത്തി പരാതി നൽകി.അറിയാവുന്ന ഗ്രൂപ്പുകളിൽ വണ്ടിയുടെ ഫോട്ടോ സഹിതം മെസേജ് നൽകി.
പൊലീസും അന്വേഷിച്ചു. ബുധൻ രാവിലെ ആറിന് സപ്ലൈക്കോയിൽ പോയ ബന്ധുവാണ് സുമേഷിന്റെ വണ്ടി മാധവ ഫാർമസി ജങ്‌ഷനിലെ പള്ളിയുടെ സമീപം ഉപേക്ഷിച്ചനിലയിൽ കണ്ടത്.
താക്കോൽ ഉണ്ടായിരുന്നില്ലെന്നും പെട്രോൾ തീർന്ന അവസ്ഥയിലായിരുന്നുവെന്നും സുമേഷ് പറഞ്ഞു. പൊലീസ് സ്‌റ്റേഷനിൽ ഹാജരാക്കിയ വണ്ടി, കേസ് ഇല്ലാത്തതിനാൽ വിട്ടുനൽകി.
Read more at: https://www.deshabhimani.com/district-news/-44954/theft-74256
The #thief left the #stolen #two-wheeler after #running out of #petrol
