ബംഗളൂരു: (piravomnews.in) മാണ്ഡ്യ ജില്ലയിൽ മദ്ദൂര്‍ താലൂക്കിലെ കെസ്തൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലെ ജിമ്മില്‍ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മദ്ദൂര്‍ താലൂക്കിലെ കെസ്റ്റുരു ഗ്രാമത്തിലെ ദിവ്യയെയാണ് (31) മരിച്ചനിലയില്‍ കണ്ടെത്തിയത്.

താലൂക്കിലെ മച്ചള്ളി ഗ്രാമത്തിലെ ഗോവിന്ദയുടെ മകളായ ദിവ്യ എട്ട് വര്‍ഷം മുമ്പാണ് കെസ്തൂര്‍ ഗ്രാമത്തിലെ ഗിരീഷിനെ വിവാഹം കഴിച്ചത്.
രണ്ട് വര്‍ഷം മുമ്പാണ് ദമ്പതികള്‍ കെസ്തരു ഗ്രാമത്തില്‍ വൈഭവ് ഫിറ്റ്നസ് എന്ന പേരില്‍ ജിം തുറന്നത്. ഡോഗ് സ്ക്വാഡ്,വിരലടയാള വിദഗ്ധര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം ആരംഭിച്ചു.
ദിവ്യയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കെസ്റ്റുരു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
#Housewife #found #hanged in #gym
