---
title: "#accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു"
english_title: "Five #people were #injured when a car #carrying #Sabarimala #pilgrims #overturned"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/261941/five-people-were-injured-when-a-car-carrying-sabarimala-pilgrims-overturned"
published_at: "2025-01-08T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677e31a862af7_accident.jpg"
keywords: []
---

# #accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു

> **Lead Summary:** കോഴിക്കോട് : തിരുവമ്പാടി -കോടഞ്ചേരി റോഡിൽ തമ്പലമണ്ണയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു.

## Article Content

കോഴിക്കോട് : തിരുവമ്പാടി -കോടഞ്ചേരി റോഡിൽ തമ്പലമണ്ണയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു.

കർണാടകത്തിൽ നിന്നുള്ള ശബരിമല തീർത്ഥാടകരുടെ കാറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. രണ്ടു പേരുടെ നില ഗുരുതരമാണ്. ബുധൻ പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം.

പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമ്പലമണ്ണയിൽ പെട്രോൾ പമ്പിന്റെ സമീപത്താണ് അപകടം നടന്നത്.നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു നിൽക്കുകയായിരുന്നു. അപകടകാരണം വ്യക്തമല്ല.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/261941/five-people-were-injured-when-a-car-carrying-sabarimala-pilgrims-overturned)