ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; ഒൻപത് ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികൾക്ക് ജീവപര്യന്തം

ഡിവൈഎഫ്ഐ പ്രവർത്തകൻ റിജിത്ത് വധക്കേസ്; ഒൻപത് ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികൾക്ക് ജീവപര്യന്തം
Jan 7, 2025 12:02 PM | By Jobin PJ

കൊച്ചി: കണ്ണപുരത്തെ ഡിഐഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്ത് വധക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. കുറ്റക്കാരാണെന്ന് കോടതി വിധിച്ച ഒമ്പത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ജീവപര്യന്തം വിധിച്ചു. പ്രതികൾ ഒരു ലക്ഷം രൂപ വീതം പിഴയും ഒടുക്കണം. 19 വര്‍ഷം മുന്‍പ് നടന്ന കൊലപാതകത്തില്‍ 10 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ വിചാരണ വേളയില്‍ മരണപ്പെട്ടു. ഇയാള്‍ ഉള്‍പ്പെടെ 10 പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ ചുണ്ടയില്‍ വയക്കോടന്‍ വീട്ടില്‍ വി വി സുധാകരന്‍, കെ ടി ജയേഷ്, സി പി രഞ്ജിത്ത്, പി പി അജീന്ദ്രന്‍, ഐ വി അനില്‍, കെ ടി അജേഷ്, വി വി ശ്രീകാന്ത്, വി വി ശ്രീജിത്ത്, പി പി രാജേഷ്, ടി വി ഭാസ്‌കരന്‍ എന്നിവരാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍. 2005 ഒക്ടോബര്‍ മൂന്ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. റിജിത്തിനെ മാരകായുധങ്ങളുമായി പ്രതികൾ ആക്രമിക്കുകയായിരുന്നു. സൃ​ഹു​ത്തു​ക്ക​ൾ​ക്കൊ​പ്പം പോകുമ്പോഴാണ് റിജിത്ത് കൊലപ്പെടുന്നത്. അന്ന് വെറും 26 വയസ്സായിരുന്നു റിജിത്തിന്റെ പ്രായം.കു​ടെ​യു​ണ്ടാ​യ ഡിവൈഎഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ കെ വി നി​കേ​ഷ്, ചി​റ​യി​ൽ വി​കാ​സ്, കെ ​വി​മ​ൽ തു​ട​ങ്ങി​യ​വ​ർ​ക്ക് വെ​ട്ടേ​റ്റി​രു​ന്നു. 

DYFI activist Rijith murder case; Life imprisonment for nine RSS workers

Next TV

Related Stories
#accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു

Jan 8, 2025 01:33 PM

#accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞ് അഞ്ച് പേർക്ക് പരിക്കേറ്റു

പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമ്പലമണ്ണയിൽ പെട്രോൾ പമ്പിന്റെ സമീപത്താണ് അപകടം നടന്നത്.നിയന്ത്രണം വിട്ട കാർ...

Read More >>
#skeletonfound | ചോറ്റാനിക്കരയിൽ ഫ്രിഡ്‌ജിൽ കണ്ടെത്തിയ അസ്ഥികൂടം ഒന്നിലധികം പേരുടേത്

Jan 8, 2025 10:30 AM

#skeletonfound | ചോറ്റാനിക്കരയിൽ ഫ്രിഡ്‌ജിൽ കണ്ടെത്തിയ അസ്ഥികൂടം ഒന്നിലധികം പേരുടേത്

എറണാകുളത്ത്‌ സ്വകാര്യ ക്ലിനിക് നടത്തുന്ന ഡോ. ഫിലിപ്പ്‌ ജോണിന്റെ ഉടമസ്ഥതയിലുള്ള ചോറ്റാനിക്കര എരുവേലിയിലെ മംഗലശേരി വീട്ടിലെ ഫ്രിഡ്ജിലാണ്‌...

Read More >>
#arrest | മദ്യപിച്ച് സ്കൂൾ കുട്ടികളുമായി വന്ന സ്വകാര്യ വാഹന ഡ്രൈവർ അറസ്റ്റിൽ; കുട്ടികളെ സ്കൂളിലെത്തിച്ച് പൊലീസ്

Jan 8, 2025 10:16 AM

#arrest | മദ്യപിച്ച് സ്കൂൾ കുട്ടികളുമായി വന്ന സ്വകാര്യ വാഹന ഡ്രൈവർ അറസ്റ്റിൽ; കുട്ടികളെ സ്കൂളിലെത്തിച്ച് പൊലീസ്

നഗരത്തിലെ 33 സ്ഥലങ്ങളിലായി 551 വാഹനങ്ങളുടെ ലൈസന്‍സ്, മതിയായ സുരക്ഷ സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നിവ പൊലീസ്...

Read More >>
വൈക്കത്തിന്റെ മണ്ണിൽ ചരിത്ര നേട്ടത്തിനൊരുങ്ങുന്നു വൈക്കംകാരനായ ദേവജിത്ത് എസ്.

Jan 8, 2025 10:14 AM

വൈക്കത്തിന്റെ മണ്ണിൽ ചരിത്ര നേട്ടത്തിനൊരുങ്ങുന്നു വൈക്കംകാരനായ ദേവജിത്ത് എസ്.

ആദ്യമായാണ് ഒരു വൈക്കം സ്വദേശിയായ കുട്ടി വേമ്പനാട്ട്കായൽ 9കിലോമീറ്റർ ദൂരം ഇരു കൈകളും ബന്ധിച്ച് നീന്തികടക്കാൻ...

Read More >>
#elephantattack | നേർച്ചയ്ക്കിടെ ആന ഇടഞ്ഞു ; 17 പേർക്ക് പരിക്കേറ്റു , ഒരാളുടെ നില ഗുരുതരം

Jan 8, 2025 09:51 AM

#elephantattack | നേർച്ചയ്ക്കിടെ ആന ഇടഞ്ഞു ; 17 പേർക്ക് പരിക്കേറ്റു , ഒരാളുടെ നില ഗുരുതരം

ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 2.15 ഓടെ ആനയെ തളച്ചു....

Read More >>
Top Stories

News Roundup