#fridge | ഫ്രിഡ്ജിൽനിന്ന്​ കണ്ടെത്തിയ മനുഷ്യന്‍റെ തലയോട്ടിയിലും എല്ലിൻ കഷണങ്ങളിലും പ്രത്യേക രീതിയിലുള്ള മാർക്കിങ്ങുകൾ

#fridge | ഫ്രിഡ്ജിൽനിന്ന്​ കണ്ടെത്തിയ മനുഷ്യന്‍റെ തലയോട്ടിയിലും എല്ലിൻ കഷണങ്ങളിലും പ്രത്യേക രീതിയിലുള്ള മാർക്കിങ്ങുകൾ
Jan 7, 2025 10:19 AM | By Amaya M K

തൃപ്പൂണിത്തുറ:(piravomnews.in) ചോറ്റാനിക്കര പാലസ് സ്ക്വയറിലെ ആൾത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിൽനിന്ന്​ കണ്ടെത്തിയ മനുഷ്യന്‍റെ തലയോട്ടിയിലും എല്ലിൻ കഷണങ്ങളിലും പ്രത്യേക രീതിയിലുള്ള മാർക്കിങ്ങുകൾ.

ലാബ് ആവശ്യങ്ങൾക്കും മറ്റുമുള്ള രീതിയിലു​ള്ളതാണ് ഈ മാർക്കിങ്ങുകളെന്ന് കരുതുന്നുവെന്നും ഫോറൻസിക് പരിശോധനക്ക്​ ഇന്ന് കൈമാറു​മെന്നും ചോറ്റാനിക്കര സി.ഐ മനോജ് പറഞ്ഞു.

വൈറ്റിലയിൽ താമസിക്കുന്ന ഡോ. ഫിലിപ് ജോണിന്‍റെ ഉടമസ്ഥതയിലുള്ള 15 വർഷത്തിലധികമായി ആൾത്താമസമില്ലാത്ത വീട്ടിലാണ് സംഭവം.

അസ്ഥികൂടം എങ്ങനെയാണ് എത്തിയതെന്ന് അറിയില്ലെന്നും മാർച്ചിൽ വീട് പൊളിച്ച് പുതിയ പ്രോജക്ട് തുടങ്ങാനിരിക്കുകയായിരുന്നുവെന്നും വീട്ടുടമ പറഞ്ഞു. 

കസ്റ്റഡിയിലെടുത്ത അസ്ഥിക്കഷണങ്ങളുടെ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി പൊലീസ് സംഘം സൂക്ഷിച്ചിരിക്കുകയാണ്. ഡി.എൻ.എ ഉൾപ്പെടെയുള്ള വിദഗ്ധ പരിശോധനകൾക്ക് ശേഷമേ അസ്ഥികൂടം സ്ത്രീയുടേതാണോ പുരുഷന്‍റേതാണോയെന്ന് തിരിച്ചറിയാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു.

14 ഏക്കർ വരുന്ന വീട്ടുവളപ്പ് കാടുമൂടിയ നിലയിലും വീട്ടിൽ ചിതൽപുറ്റുകളും മറ്റും വളർന്നുകയറിയ അവസ്ഥയിലുമായിരുന്നു. സാമൂഹികവിരുദ്ധരുടെ താവളമായിരുന്ന ഇവിടെ തിങ്കളാഴ്ച രാവിലെയും സംഘം ചേർന്ന്​ മദ്യപാനം നടന്നിരുന്നു.

ഇവിടെ സാമൂഹികവിരുദ്ധർ താവളമാക്കുന്നതായി ഗ്രാമസഭകളിൽ ഉൾപ്പെടെ പരാതിയും വന്നു. പുതുവർഷ ദിനത്തിൽ നിരവധിപേർ വന്നുപോകുന്നത്​ ശ്രദ്ധയിൽപെട്ടതോടെ വാർഡ് മെംബർ പൊലീസിലും എക്സൈസിലും പരാതി നൽകി.

തുടർന്ന്, തിങ്കളാഴ്ച വൈകീട്ടോടെ ചോറ്റാനിക്കര പൊലീസ് നടത്തിയ പരിശോധനയിലാണ് മനുഷ്യ അസ്ഥികൂടത്തിന്‍റെ ഭാഗങ്ങൾ കണ്ടെത്തിയത്.

വീടിന്‍റെ തുറന്നുകിടന്ന വാതിലിൽക്കൂടി അകത്തുകടന്ന പൊലീസ് സംഘം ഉപയോഗശൂന്യമായി കിടന്നിരുന്ന ഫ്രിഡ്ജ് തുറന്നുനോക്കിയപ്പോഴാണ് ബിഗ് ഷോപ്പർപോലെയുള്ള കവറിനുള്ളിൽ ചെറിയ പ്ലാസ്റ്റിക് കിറ്റുകളിലായി സൂക്ഷിച്ചനിലയിൽ മനുഷ്യന്‍റെ തലയോട്ടിയും കൈയുടെയും പാദത്തിന്‍റെയും അസ്ഥികളും എല്ലിൻ കഷണങ്ങളും കണ്ടെത്തിയത്. 

#Special #markings on #human #skull #and #bone #fragments #found in #fridge

Next TV

Related Stories
#skeletonfound | ചോറ്റാനിക്കരയിൽ ഫ്രിഡ്‌ജിൽ കണ്ടെത്തിയ അസ്ഥികൂടം ഒന്നിലധികം പേരുടേത്

Jan 8, 2025 10:30 AM

#skeletonfound | ചോറ്റാനിക്കരയിൽ ഫ്രിഡ്‌ജിൽ കണ്ടെത്തിയ അസ്ഥികൂടം ഒന്നിലധികം പേരുടേത്

എറണാകുളത്ത്‌ സ്വകാര്യ ക്ലിനിക് നടത്തുന്ന ഡോ. ഫിലിപ്പ്‌ ജോണിന്റെ ഉടമസ്ഥതയിലുള്ള ചോറ്റാനിക്കര എരുവേലിയിലെ മംഗലശേരി വീട്ടിലെ ഫ്രിഡ്ജിലാണ്‌...

Read More >>
#arrest | മദ്യപിച്ച് സ്കൂൾ കുട്ടികളുമായി വന്ന സ്വകാര്യ വാഹന ഡ്രൈവർ അറസ്റ്റിൽ; കുട്ടികളെ സ്കൂളിലെത്തിച്ച് പൊലീസ്

Jan 8, 2025 10:16 AM

#arrest | മദ്യപിച്ച് സ്കൂൾ കുട്ടികളുമായി വന്ന സ്വകാര്യ വാഹന ഡ്രൈവർ അറസ്റ്റിൽ; കുട്ടികളെ സ്കൂളിലെത്തിച്ച് പൊലീസ്

നഗരത്തിലെ 33 സ്ഥലങ്ങളിലായി 551 വാഹനങ്ങളുടെ ലൈസന്‍സ്, മതിയായ സുരക്ഷ സര്‍ട്ടിഫിക്കറ്റുകള്‍, ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്നിവ പൊലീസ്...

Read More >>
വൈക്കത്തിന്റെ മണ്ണിൽ ചരിത്ര നേട്ടത്തിനൊരുങ്ങുന്നു വൈക്കംകാരനായ ദേവജിത്ത് എസ്.

Jan 8, 2025 10:14 AM

വൈക്കത്തിന്റെ മണ്ണിൽ ചരിത്ര നേട്ടത്തിനൊരുങ്ങുന്നു വൈക്കംകാരനായ ദേവജിത്ത് എസ്.

ആദ്യമായാണ് ഒരു വൈക്കം സ്വദേശിയായ കുട്ടി വേമ്പനാട്ട്കായൽ 9കിലോമീറ്റർ ദൂരം ഇരു കൈകളും ബന്ധിച്ച് നീന്തികടക്കാൻ...

Read More >>
#elephantattack | നേർച്ചയ്ക്കിടെ ആന ഇടഞ്ഞു ; 17 പേർക്ക് പരിക്കേറ്റു , ഒരാളുടെ നില ഗുരുതരം

Jan 8, 2025 09:51 AM

#elephantattack | നേർച്ചയ്ക്കിടെ ആന ഇടഞ്ഞു ; 17 പേർക്ക് പരിക്കേറ്റു , ഒരാളുടെ നില ഗുരുതരം

ഗുരുതരമായി പരിക്കേറ്റയാളെ കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ 2.15 ഓടെ ആനയെ തളച്ചു....

Read More >>
തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണു; 9 വയസുകാരന് ദാരുണാന്ത്യം.

Jan 8, 2025 12:03 AM

തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണു; 9 വയസുകാരന് ദാരുണാന്ത്യം.

കുട്ടിയെ കാണാതെ വന്നപ്പോൾ നടത്തിയ തിരച്ചിലിലാണ് ആൾമറയില്ലാത്ത കിണറ്റിൽ നിന്ന് മൃതദേഹം...

Read More >>
Top Stories