ലഖ്നൗ: ഉത്തർപ്രദേശിൽ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കാലിൽ പിടിച്ച് വലിച്ചിഴച്ച് ജീവനക്കാർ. ജാൻസിയിലെ പോസ്റ്റുമോർട്ടം ഹൗസിന് മുമ്ബിലാണ് സംഭവം.
സഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അമിത് സിങ് എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാലിൽ തുണി കെട്ടിയ ശേഷം മൃതദേഹത്തെ മണ്ണിലൂടെ വലിച്ചിഴക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മൃതദേഹത്തെ വലിച്ചിഴക്കുന്ന രണ്ട് യുവാക്കളും ആംബുലൻസ് ഡ്രൈവർമാരാണെന്നാണ് റിപ്പോർട്ട്.
അതേസമയം സംഭവത്തിൽ പോസ്റ്റുമോർട്ടം ഹൌസ് പ്രതികരിച്ചിട്ടില്ല. വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
The dead body was brought to the post-mortem by dragging it by its legs; The footage is doing the rounds on social media.