രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ

രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ
Jan 6, 2025 10:43 AM | By Jobin PJ

പിറവം: അശരണായവരെ ചേർത്തുപിടിക്കാൻ സമൂഹം ഏറെ ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും, ഇത് ഏറെ പ്രശംസനീയമാണെന്നും ചാണ്ടി ഉമ്മൻ എംഎൽഎ. സംസ്ഥാനത്തുണ്ടായ ഉരുൾപൊട്ടലും, വെള്ളപ്പൊക്കവുമെല്ലാം സംഭവിച്ചപ്പൊൾ ഈ ഒത്തൊരുമ ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

         പിറവത്ത് രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ നടന്ന അമ്മയോടൊപ്പം പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു എംഎൽഎ. കഴിഞ്ഞ പതിമൂന്നു വർഷമായി തുടർച്ചയായി സംഘടിപ്പിക്കുന്ന അമ്മയോടൊപ്പം പരിപാടി, നിർധനരായ അമ്മമാർക്ക് ഉപഹാരങ്ങൾ നൽകി ആദരിക്കുന്ന ചടങ്ങാണിത്. പുതു വസ്ത്രങ്ങൾ, ധാന്യ കിറ്റ്, നാഗാർജുനയുടെ ആയൂർവേദ മെഡിക്കൽ കിറ്റ്, സഹായ ധനം എന്നിവയും, സ്നേഹവിരുന്നും നൽകിയ ശേഷമാണ് യാത്രയാക്കിയത്. 

     കമ്പാനിയൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ രാജീവ് ഗാന്ധി ഫോറം ചെയർമാൻ സാബു കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. യുഎസ്എയിലെ ഫോമ പ്രസിഡൻ്റായി തെരഞ്ഞെടുത്ത ബേബി മണക്കുന്നേൽ, പ്രമുഖ പ്രൈവറ്റ് ജെറ്റ് കമ്പനിയായ ഹലോ എയർവെയ്സ് കമ്പനി എംഡി ഷോബി ടി. പോൾ, ചെറുകഥാ കൃത്തായ എസ്. സജിനി എന്നിവരെ ആദരിച്ചു.

    യോഗത്തിൽ മുൻ എംഎൽഎ എം.ജെ. ജേക്കബ്, കൊച്ചി മുൻ മേയർ സൗമിനി ജെയിൻ, ജെഎംപി മെഡിക്കൽ സെൻ്റർ സെക്രട്ടറി കെ.വി. മാത്യു, ഫോമ ട്രഷറർ സിജിൽ ജോർജ് പാലയ്ക്കലോടി, വൈസ് പ്രസിഡൻ്റ് ഷാലു മാത്യു പുന്നൂസ്, ജോയിൻ്റ് സെക്രട്ടറി പോൾ ജോസ്, കൺവെൻഷൻ ജനറൽ സെക്രട്ടറി സുബിൻ കുമാരൻ, സതേൺ റീജിയണൽ വൈസ് പ്രസിഡൻ്റ് ബിജു ലോസൺ, മുൻ വൈസ് ചെയർമാൻ ലാലി കളപ്പുരയ്ക്കൽ, റോട്ടറി ക്ലബ് ഇൻറർനാഷണൽ കോഡിനേറ്റർ ഡോ. എ.സി. പീറ്റർ, അഡ്വ ജി ൻസി ഗോപകുമാർ,യുകെ മലയാളി അസോസിയേഷൻ അംഗം തോമസ് പുളിക്കൽ, നാഗാർജുന ഏരിയ സെയിൽസ് മാനേജർ കെ. വി. സന്തോഷ് കുമാർ, ഷാർജ പിറവം പ്രവാസി അസോസിയേഷൻ അംഗം ജോസ് ആട്ടൂർ, വൈഎംസിഎ ഇൻറർനാഷണൽ സെൽ അംഗം ഫ്രഡി ജോർജ് വർഗീസ്, രാജീവ് ഗാന്ധി ഫോറം ജനറൽ സെക്രട്ടറി കുര്യൻ പുളിക്കൽ, മുൻ പഞ്ചായത്തംഗം ടോണി ചെട്ടിയാകുന്നേൽ, പിറവം സ്നേഹ കൂട്ടായ്മ കോഡിനേറ്റർ തങ്കി സണ്ണി ഇടയത്തുപാറയിൽ, പിറവം പ്രസ് ക്ലബ് പ്രസിഡൻ്റ് എം.ടി. പൗലോസ്, ഏലിയാസ് വെട്ടുകുഴി, പോൾ കൊമ്പനാൽ, സാജു പാറപ്പാലിൽ, രവി സ്രാമടത്തിൽ, രാജീവ് ഗാന്ധി ഫോറം കൺവീനർ ജോമോൻ വർഗീസ് സ്വാഗതവും വൈസ് ചെയർമാൻ അഡ്വ. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.

Rajiv Gandhi Cultural Forum organized the program

Next TV

Related Stories
തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണു; 9 വയസുകാരന് ദാരുണാന്ത്യം.

Jan 8, 2025 12:03 AM

തെരുവുനായയെ കണ്ട് ഭയന്നോടി കിണറ്റിൽ വീണു; 9 വയസുകാരന് ദാരുണാന്ത്യം.

കുട്ടിയെ കാണാതെ വന്നപ്പോൾ നടത്തിയ തിരച്ചിലിലാണ് ആൾമറയില്ലാത്ത കിണറ്റിൽ നിന്ന് മൃതദേഹം...

Read More >>
ഐഎസ്ആർഒയ്ക്ക് പുതിയ തലവൻ; ഡോ. വി നാരായണനെ ചെയർമാൻ ആയി നിയമിച്ചു.

Jan 7, 2025 11:51 PM

ഐഎസ്ആർഒയ്ക്ക് പുതിയ തലവൻ; ഡോ. വി നാരായണനെ ചെയർമാൻ ആയി നിയമിച്ചു.

കന്യാകുമാരി നാഗർകോവിൽ സ്വദേശിയായ ഡോ നാരായണൻ സി 25 ക്രയോജനിക് എഞ്ചിൻ വികസനത്തിൽ നിർണായക പങ്കുവഹിച്ച...

Read More >>
#accident | നിയന്ത്രണം വിട്ട ബസിടിച്ച് പെട്ടി ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റു

Jan 7, 2025 07:52 PM

#accident | നിയന്ത്രണം വിട്ട ബസിടിച്ച് പെട്ടി ഓട്ടോറിക്ഷാ ഡ്രൈവർക്ക് പരിക്കേറ്റു

മീൻ കച്ചവടക്കാരനായ ഉണ്ണികൃഷ്ണൻ പെട്ടി ഓട്ടോറിക്ഷയിൽ മീനെടുക്കാനായി ചേറ്റുവയിലേക്ക് പോകുന്ന വഴിയാണ് അപകടം...

Read More >>
 #keralaschoolkalolsavam2025 | അപ്പീൽ തുണയായി; വട്ടപ്പാട്ടിൽ തുടർച്ചയായ നാലാം തവണയും പേരോട് എം.ഐ എം ഹയർ സെക്കണ്ടറി.

Jan 7, 2025 05:49 PM

#keralaschoolkalolsavam2025 | അപ്പീൽ തുണയായി; വട്ടപ്പാട്ടിൽ തുടർച്ചയായ നാലാം തവണയും പേരോട് എം.ഐ എം ഹയർ സെക്കണ്ടറി.

ജില്ലാ തലത്തിൽ വിജയിയായ ടീമിനെ ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്....

Read More >>
#Keralaschoolkalolsavam2025 | യുദ്ധവിരുദ്ധ സന്ദേശം അരങ്ങിൽ എത്തിച്ച് നാരായൺ ലാൽ.

Jan 7, 2025 12:48 PM

#Keralaschoolkalolsavam2025 | യുദ്ധവിരുദ്ധ സന്ദേശം അരങ്ങിൽ എത്തിച്ച് നാരായൺ ലാൽ.

ഓരോ കുട്ടിയിലും നൈസർഗികമായ കഴിവുകൾ ഉണ്ട്. അത് കൃത്യമായ പിന്തുണ നല്കി വളർത്തിയെടുത്താൽ അവരിൽ ക്രിമിനൽ സ്വഭാവം വളരുന്നത് തടയാൻ സാധിക്കും എന്ന ആശയം...

Read More >>
സിനിമയുടെ ലൊക്കേഷൻ പരിശോധനക്കിടെ ആർട്ട് ഡയറക്ടർ ചതുപ്പിൽ കുടുങ്ങി.

Jan 7, 2025 12:15 PM

സിനിമയുടെ ലൊക്കേഷൻ പരിശോധനക്കിടെ ആർട്ട് ഡയറക്ടർ ചതുപ്പിൽ കുടുങ്ങി.

വൈപ്പിൻ എൽഎൻജി ടെർമിനലിന് മുന്നിലുള്ള പൈലിംഗ് ചെളി നിറഞ്ഞ ചതുപ്പിലാണ് താഴ്ന്നത്....

Read More >>
Top Stories