കളമശേരി : (piravomnews.in) അമേരിക്ക 65 വർഷം പലതരത്തിൽ നടത്തിയ കടുത്ത ഉപരോധങ്ങളെ അതിജീവിച്ച് മുന്നേറുന്ന ക്യൂബ ചെറുത്തു നിൽപ്പിന്റെ മഹത്തായ മാതൃകയാണെന്ന് സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രൻപിള്ള പറഞ്ഞു.
ലോകജനതയുടെമേലുള്ള സാമ്രാജ്യത്വ അധിനിവേശം ചെറുക്കുക എന്ന മുദ്രാവാക്യമുയർത്തി ഏലൂരിൽ സിഐടിയു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്യൂബൻ ഐക്യദാർഢ്യസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ് അധ്യക്ഷനായി. സി ബി വേണുഗോപാൽ, കെ ബി വർഗീസ്, പി എം മുജീബ് റഹ്മാൻ, എ പി ലൗലി, അലി അക്ബർ തുടങ്ങിയവർ സംസാരിച്ചു.

Cuba is a great example of resistance: K Chandran Pillai
