തൃശ്ശൂർ: തൃശ്ശൂർ മിണാലൂരിൽ ടോറസ് ലോറിക്ക് പിന്നിൽ ബസ് ഇടിച്ച് അപകടം. ഏഴ് പേർക്ക് പരിക്കേറ്റു. ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനിടെ ടോറസ് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോഴാണ് ബസ് പിന്നിൽ വന്ന് ഇടിച്ചത്. അപകടത്തില്‍ ബസ്സിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്. വണ്ടിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Bus crashes behind Taurus lorry Seven people were injured.