പത്തനംതിട്ട : (piravomnews.in) കോന്നിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ത്രീയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു.
പത്തനംതിട്ട കൊക്കാത്തോട് കോട്ടാംപാറയിലാണ് സംഭവം. അപകടത്തിൽ വീട് പൂർണമായും കത്തിനശിച്ചു. മംഗലത്ത് പൊന്നമ്മ എന്ന 75 വയസുകാരിക്കാണ് പൊള്ളലേറ്റത്. പൊള്ളലേറ്റത്.
പൊള്ളലേറ്റ ഇവരെ ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും നിലവിൽ പത്തനംതിട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുമാണ്.
ഐ സി യുവിൽ നിലവിൽ ചികിത്സയിൽ തുടരുകയാണ്. വീട്ടിലെ ഗ്യാസ് കുറ്റി ഉൾപ്പെടെ പൊട്ടി തെറിച്ചാണ് അപകടം ഉണ്ടായത്. മറ്റൊരു നിറച്ച കുറ്റി പിന്നീട് മാറ്റിയതിനാൽ കൂടുതൽ അപകടം ഒഴിവായത്.
പുക ഉയരുന്നത് കണ്ടാണ് സമീപ വാസികൾ ഓടി കൂടിയത്. തുടർന്ന് പൊള്ളലേറ്റ പൊന്നമ്മയെ അയൽവാസികൾ ചേർന്ന് രക്ഷിക്കുകയായിരുന്നു. ഭർത്താവ് നേരത്തെ മരിച്ച പൊന്നമ്മ ഒറ്റയ്ക്കാണ് താമസം, മക്കൾ ഉൾപ്പെടെ പുറത്ത് ജോലി ചെയ്യുകയാണ്.
The #gascylinder #exploded and the woman #suffered #severe #burns