ഹൈദരാബാദ്: തെലങ്കാനയിൽ പുതുവർഷത്തോടനുബന്ധിച്ച് മദ്യ ശാലയിൽ കൊള്ളയടിക്കാൻ എത്തിയ കള്ളന്റെ അവസ്ഥയാണ് രസകരം. ആദ്യം മേൽക്കൂരയിലെ ഓടുകൾ ശ്രദ്ധാപൂർവം ഇളക്കിമാറ്റി സിസിടിവി ക്യാമറകൾ പ്രവർത്തന രഹിതമാക്കി. ഡ്രോയറുകളിൽ സൂക്ഷിച്ചിരുന്ന പണം എടുത്ത് പദ്ധിതിയിട്ടിരുന്നപോലെ മദ്യക്കുപ്പികളും എടുത്തു. മദ്യക്കുപ്പികൾ കണ്ടപ്പോൾ രണ്ടെണ്ണം അടിച്ചാലോ എന്നായി കള്ളന്റെ ചിന്ത. അങ്ങനെ അവിടിരുന്ന് കുപ്പിപൊട്ടിച് അടിയോടടി.
രാവിലെ ജീവനക്കാർ എത്തുമ്ബോൾ മദ്യപിച്ച് പൂസായി ഉറക്കിടക്കുന്ന കള്ളനെയാണ് കണ്ടത്. ഇയാൾക്ക് ചുറ്റും മദ്യക്കുപ്പികളും പണവും ചിതറിക്കിടക്കുന്നുണ്ടായിരുന്നു. 10 മണിക്ക് മദ്യശാല അടച്ചിരുന്നുവെന്നും രാവിലെ തുറക്കുമ്ബോഴാണ് കള്ളനെ കാണുന്നതെന്നും ജീവനക്കാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
The condition of the thief who came to steal the liquor store on the occasion of the New Year!