തിരുവല്ല: പത്തനംതിട്ട തിരുവല്ല പൊടിയാടിയില്‍ ടിപ്പര്‍ ലോറി തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. മാന്നാര്‍ ചെന്നിത്തല സ്വദേശി സുരേന്ദ്രൻ (50) ആണ് മരിച്ചത്.
ടിപ്പറിന്റെ പിന്‍ചക്രം സുരേന്ദ്രന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ തട്ടി. സ്‌കൂട്ടറിന്റെ നിയന്ത്രണം തെറ്റിയതോടെ സുരേന്ദ്രന്‍ ടിപ്പറിന് അടിയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
A tipper lorry runs over the head of a scooter rider.