കൊച്ചി: വിവാഹിതരായ മലയാളി സ്ത്രീകൾക്കായി കൊച്ചിയിൽ നടത്തിയ സൗന്ദര്യ മത്സരത്തിൽ അന്നം ജോൺപോളിന് മിസിസ് കേരള 2024 കിരീടം. കോട്ടയം സ്വദേശിനിയാണ് അന്നം ജോൺപോൾ, സിനിമയിൽ സഹനിർമാതാവുമാണ് അന്നം ജോൺപോൾ.
വിദ്യ എസ്. മേനോൻ ഫസ്റ്റ് റണ്ണറപ്പും അഞ്ജു അന്ന തോമസ് സെക്കൻഡ് റണ്ണറപ്പും ഐശ്വര്യ സുരേന്ദ്രൻ തേർഡ് റണ്ണറപ്പുമായി. ആലുവ ഇറാം കൺവൻഷൻ സെൻ്ററിൽ നടന്ന മത്സരത്തിൻ്റെ ഫൈനലിൽ കേരള ത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 27 വനിതകളാണു മാറ്റുരച്ചത്.
Kottayam native Annam Johnpaul was crowned Mrs. Kerala 2024 in a beauty pageant held in Kochi.