ഇടുക്കി: (piravomnews.in) ഇടുക്കി മാങ്കുളത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. അസം സ്വദേശിയായ അതിഥി തൊഴിലാളി ജയ് ഗോപാൽ മണ്ഡലാണ് (21) മരിച്ചത്.
ബ്രേക്ക് നഷ്ടപെട്ട മിനി ലോറി വിനോദ സഞ്ചാരികളുടെ കാറിൽ ഇടിക്കുകയായിരുന്നു. ലോറിയുടെ പുറകിലാണ് തൊഴിലാളി നിന്നിരുന്നത്.
ഒരു തൊഴിലാളിക്ക് പരുക്കേറ്റു. തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദ സഞ്ചാരികളുടെ കാറിലാണ് ലോറി ഇടിച്ചത്.
ഈ വാഹനത്തിലുണ്ടായിരുന്ന രണ്ട് സ്ത്രീകൾക്കും പരുക്കേറ്റു. മരിച്ചയാളുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പരുക്കേറ്റവർ ചികിത്സയിലാണ്.
One #person died in a #road #accident in #Mankulam, #Idukki