കോലഞ്ചേരി: സെൻ്റ് പീറ്റേഴ്‌സ് ആൻഡ് സെൻ്റ പോൾസ് പള്ളി സെമിത്തേരിയിലെ കല്ലറകൾ തകർത്ത നിലയിൽ. വെള്ളിയാഴ്‌ച രാവിലെ സെമിത്തേരിയിൽ തിരികത്തിക്കാൻ എത്തിയവരാണ് കല്ലറകളിലെ ഗ്രാനൈറ്റുകൾ തകർത്ത നിലയിൽ കണ്ടത്. എളൂർ കുടുംബയോഗത്തിനു കീഴിലുള്ള പഴക്കം ചെന്ന കല്ലറകളാണ് വ്യാഴാഴ്ച രാത്രിയോടെ തകർക്കപ്പെട്ടതായി കാണുന്നത്. സംഭവത്തിൽ പള്ളി ഭാരവാഹികളും കുടുംബയോഗം ഭാരവാഹികളും യാക്കോബായ വിഭാഗവും പുത്തൻകുരിശ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കല്ലറ തകർത്തതിനെതിരേ യാക്കോബായ പള്ളി മാനേ ജിംഗ് കമ്മിറ്റി രംഗത്ത് വന്നിട്ടുണ്ട്.
അടുത്ത മാസം 29, 30 തീയതികളിൽ യാക്കോബായ, ഓർത്തഡോക്‌സ് സഭാ തർക്കത്തിലെ കേസ് സുപ്രീകോടതി പരിഗണിക്കാനിരിക്കുകയാണ്. സെമിത്തേരി സംബന്ധിച്ച കേസും ഇതോടൊപ്പം കോടതി പരിഗണിക്കുന്നുണ്ട്. സെമിത്തേരിക്കു ചുറ്റും പള്ളിയിലും സിസിടിവി കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
കോലഞ്ചേരി സെൻ്റ് പീറ്റേഴ്‌സ് ആൻഡ് സെൻ്റ പോൾസ് ഓർത്തഡോക്‌സ് പള്ളിയുടെ അധീനതയിലും പൂർണ നിയന്ത്രണത്തിലുമുള്ള സെമിത്തേരിയിലെ കല്ലറ തകർത്തതിൽ വികാരി ഫാ. ജേക്കബ് കുര്യൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രതിഷേ ധിച്ചു. കുറ്റക്കാരെ കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
While the Supreme Court is hearing the case in the church dispute, the tombstones in St. Peter's and St. Paul's church cemetery in Kolanchery have been vandalized.