മലപ്പുറം : ( piravomnews.in ) സുഹൃത്തിന്റെ ബന്ധുവീട്ടിലെ വളര്‍ത്തുനായയ്ക്കു തീറ്റ കൊടുക്കാന്‍ പോയ വിദ്യാര്‍ഥി കിണറ്റിൽ വീണു മരിച്ചു.
പത്തിരിയാല്‍ മേലങ്ങാടി പൈക്കാടിക്കുന്ന് മണ്ണൂര്‍ക്കര ബാബുമോന്റെ മകന്‍ അശ്വിനാണു (17) മരിച്ചത്. വൈകിട്ട് 5.30നാണു സംഭവം.
അശ്വിന്റെ സുഹൃത്തിന്റെ ബന്ധുക്കള്‍ വീട്ടിലില്ലാത്ത സമയത്ത് അവിടെയുണ്ടായിരുന്ന വളര്‍ത്തുനായയ്ക്കു തീറ്റ കൊടുക്കാനായി കൂട്ടുകാരോടൊപ്പം പോയതായിരുന്നു.
അബദ്ധത്തില്‍ അശ്വിന്‍ കിണറില്‍ കാല്‍വഴുതി വീണതാണെന്നാണു പ്രാഥമിക വിവരം. കൂട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ ഓടിക്കൂടി കിണറ്റിൽനിന്ന് പുറത്തെടുത്തു മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വണ്ടൂരിലെ സ്വകാര്യ സ്‌കൂളിൽ പ്ലസ് ടു വിദ്യാര്‍ഥിയാണ്. മാതാവ്: ബിന്ദു. സഹോദരന്‍: അക്ഷയ്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.
The #student fell into the #well and #died while going to #feed the pet #dog of his #friend's #relative's #house