പള്ളുരുത്തി : (piravomnews.in) കുമ്പളങ്ങി പടന്നക്കരി സ്ലൂയീസും അപ്രോച്ച് റോഡും ശനി പകൽ 11ന് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനംചെയ്യും. കെ ജെ മാക്സി എംഎൽഎ അധ്യക്ഷനാകും.
ജലവിഭവവകുപ്പിൽനിന്ന് അനുവദിച്ച 1.53 കോടി രൂപ വിനിയോഗിച്ച് സ്ലൂയിസ് നിർമാണവും എംഎൽഎ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ വിനിയോഗിച്ച് അപ്രോച്ച് റോഡ് വീതികൂട്ടിയുമാണ് നിർമാണം പൂർത്തീകരിച്ചത്.പലകവച്ച് നിർമിച്ച പഴയ പാലവും സ്ലൂയീസും പുനർനിർമിക്കണമെന്ന് പടന്നക്കരി നിവാസികളുടെ വർഷങ്ങളായ ആവശ്യമായിരുന്നു.

കുമ്പളങ്ങി–-കണ്ണമാലി കായലിൽനിന്ന് വെള്ളം കയറാനുള്ള ഏക സ്ലൂയീസാണിത്. പടന്നക്കരി പാടശേഖരം മീൻകൃഷിക്ക് കുമ്പളങ്ങി പഞ്ചായത്ത് ലേലത്തിൽക്കൊടുത്ത് ലക്ഷങ്ങൾ ലാഭമുണ്ടാക്കുമെങ്കിലും സ്ലൂയീസും നടപ്പാതയും നിർമിക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കാത്തതിൽ വലിയ പ്രതിഷേധമാണ് ജനങ്ങൾക്കുണ്ടായത്.
Sluices and approach roads become a reality
