ഹോട്ടലില്‍ മോഷണത്തിനിടെ ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയിൽ

 ഹോട്ടലില്‍ മോഷണത്തിനിടെ ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയിൽ
Jun 18, 2025 04:07 PM | By Amaya M K

പാലക്കാട്: (piravomnews.in) ഹോട്ടലില്‍ മോഷണത്തിനിടെ ബീഫ് ചൂടാക്കി കഴിച്ച മോഷ്ടാവ് പിടിയിൽ. തമിഴ്നാട് മാർണ്ഡം സ്വദേശി അനീഷ് എന്ന ശിവകുമാറാണ് പിടിയിലായത്.

മേയിലാണ് പാലക്കാട് ചന്ദ്രനഗറിലെ ഹോട്ടലിൽ ഇയാള്‍ മോഷണം നടത്തിയത്. ഹോട്ടലിൽ നിന്ന് ഇയാൾ 25,000 രൂപയും മോഷ്ടിച്ചിരുന്നു. മോഷണത്തിന് പിന്നാലെ ഹോട്ടലിലുണ്ടായിരുന്ന കോഴിമുട്ടയെടുത്ത് ഓംലറ്റ് ഉണ്ടാക്കി കഴിക്കുകയും ചെയ്തിരുന്നു.

ഇതിനിടയില്‍ ഫ്രിഡ്ജ് തുറന്നുനോക്കിയപ്പോള്‍ അതില്‍ ബീഫ് ഫ്രൈ ഇരിക്കുന്നത് കണ്ടു. ഇത് ചൂടാക്കി കഴിച്ച് തുടങ്ങുന്ന സമയത്താണ് ഹോട്ടലില്‍ സ്ഥാപിച്ച സിസിടിവി കാമറ കള്ളന്‍റെ ശ്രദ്ധയില്‍പ്പെട്ടു.ഇതോടെ കള്ളന്‍ അവിടെ നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു.

എന്നാല്‍ പോകുന്ന പോക്കില്‍ അവിടെയുണ്ടായിരുന്ന മൊബൈല്‍ ഫോണും ചാര്‍ജറും പണവും അനീഷ് കള്ളന്‍ മോഷ്ടിച്ചിരുന്നു. ഹോട്ടലിന് സമീപത്തെ ക്ഷേത്രത്തിലും അതേദിവസം മോഷണം നടന്നിരുന്നു.

Thief arrested for eating heated beef during hotel robbery

Next TV

Related Stories
ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച പാര സെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തി

Jun 18, 2025 01:47 PM

ഹെൽത്ത് സെൻ്ററിൽ നിന്ന് ലഭിച്ച പാര സെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തി

മരുന്ന് നൽകാനായി പാര സെറ്റമോൾ പൊട്ടിച്ചപ്പോഴാണ് കമ്പി കഷ്ണം കണ്ടെത്തിയത്....

Read More >>
ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ വിഷപ്പാമ്പിനെ കണ്ടെത്തി

Jun 18, 2025 01:31 PM

ഓടിക്കൊണ്ടിരുന്ന ട്രെയിനിനുള്ളിൽ വിഷപ്പാമ്പിനെ കണ്ടെത്തി

ഫയർഫോഴ്സ് എത്തി പാമ്പിനെ പിടികൂടി. മാസങ്ങൾക്ക് മുൻപ് പുനലൂർ റെയിൽവേസ്റ്റേഷൻ പരിസരത്ത് സ്കൂൾ വിദ്യാർത്ഥിനിക്ക് പാമ്പുകടി...

Read More >>
 ബസിന്റെ വാതിൽ പടിയിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്

Jun 18, 2025 01:25 PM

ബസിന്റെ വാതിൽ പടിയിൽ നിന്നും വീണ് വിദ്യാർത്ഥിക്ക് പരിക്ക്

സംഭവ ശേഷം നിർത്താതെ പോയ ബസ് പിന്നാലെ കാറിലെത്തിയ മനുകുമാർ എന്നയാൾ കാവുംഭാഗം ജങ്ഷനിൽ വച്ച് തടഞ്ഞുനിർത്തി ജീവനക്കാരെ വിവരം അറിയിച്ചു....

Read More >>
ദേശീയപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കാല്‍നടയാത്രികനായ വയോധികന് ദാരുണാന്ത്യം

Jun 18, 2025 09:29 AM

ദേശീയപാതയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഇടിച്ച് കാല്‍നടയാത്രികനായ വയോധികന് ദാരുണാന്ത്യം

അമിത വേഗത്തില്‍ എത്തിയ പിക്കപ് വാന്‍, റോങ് സൈഡ് കയറി, റോഡ് സൈഡിലൂടെ നടന്നു പോവുകയായിരുന്ന വയോധികനെ ഇടിച്ച ശേഷം, സമീപം ഉണ്ടായിരുന്ന ഫോറസ്റ്റ്...

Read More >>
ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞിനെ വിറ്റ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

Jun 18, 2025 09:24 AM

ഒമ്പതു മാസം പ്രായമായ പെൺകുഞ്ഞിനെ വിറ്റ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്

നേരത്തെ വിൽപ്പനയിൽ ഇടനിലക്കാരായ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞദിവസമാണ് തിരൂരിൽ വാടകയ്ക്ക് താമസിക്കുന്ന യുവതിയും ഭർത്താവും...

Read More >>
 പൊലീസ് ചമഞ്ഞ് ട്രെയിൻ യാത്രക്കാരിൽ നിന്നും 25 ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ

Jun 18, 2025 09:14 AM

പൊലീസ് ചമഞ്ഞ് ട്രെയിൻ യാത്രക്കാരിൽ നിന്നും 25 ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ

ഇരുവരുംവാളയാർ പൊലീസിൽ വിവരമറിയിച്ചതോടെ വാഹന നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അർധ രാത്രിയോടെയാണ് നാലുപേർ...

Read More >>
Top Stories










News Roundup






Entertainment News





https://piravom.truevisionnews.com/