കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്കോടിച്ചിരുന്ന ചമല്‍ കെടവൂർ സ്വദേശി ജിബിൻ ജോസ് (22) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 10.15-ഓടെ കുന്ദമംഗലം ബസ് സ്റ്റാൻഡിന് സമീപമാണ് അപകടം. എരുമേലിയിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി. സൂപ്പർ എക്സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബസിന്റെ ഡ്രൈവറിരിക്കുന്ന ഭാഗവുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
KSRTC A young man died in a collision between a bus and a bike.