മലപ്പുറം നിലമ്പൂരിന്റെ അതിശയമായി രവി മാഷിന്റെ തടി കൊണ്ടുക്കായിയ ഭീമന്‍ ചെസ് ബോര്‍ബോര്‍ഡ്. മരം കൊണ്ടുണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയ ചെസ് ബോര്‍ഡാണിത്. ചക്കാലക്കുത്ത് സ്വദേശിയും ഗവണ്‍മെന്റ് മാനവേദന്‍എച്ച്എസ്എസിലെ മുന്‍ ഡ്രോയിങ് അദ്യാപകനുമാമായ എംആര്‍ രവിയാണ് മരത്തില്‍ ചെസ് ബോര്‍ഡ് നിര്‍മ്മിച്ചിരിക്കുന്നത്. നാല് മീറ്റര്‍ നീളവും നാല് മീറ്റര്‍ വീതിയുമുണ്ട് ബോര്‍ഡിന്. 0.25 ഇഞ്ച് കനമുള്ള മരക്കഷ്ണങ്ങള്‍ കൂട്ടിയോജിപ്പിച്ച് അതില്‍ മറ്റൊരു പലക ഉറപ്പിച്ച് യന്ത്രങ്ങളുടെ സഹായത്തോടെയാണ് ചെസ് പീസുകള്‍ നിര്‍മ്മിച്ചത്. വീട്ടിയും തേക്കും ഉപയോഗിച്ചാണ് ചെസ് ബോര്‍ഡ് നിര്‍മ്മിച്ചതെന്ന് രവി പറയുന്നു. കറുത്ത കരുക്കള്‍ കരുവാകയിലും വെളുത്ത കരുക്കള്‍ പ്ലാവിലുമാണ് നിര്‍മ്മിച്ചത്. മരം കൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ ചെസ് ബോര്‍ഡ് എന്ന ലിംക ബുക്ക് ഓഫ് റെക്കോഡ്സിലും ചെസ് ബോര്‍ഡ് ഇടം നേടിയിട്ടുണ്ട്.
Ravi Mash won the Limca Book of Records for the world's largest wooden chess board.