അഞ്ചേരി: സ്വകാര്യബസുകളുടെ മത്സരയോട്ടത്തിനിടെ ബസുകൾക്കിടയിൽപ്പെട്ട് കാർ തകർന്നു. പുതുപ്പള്ളി-കറുകച്ചാൽ റോഡിൽ അഞ്ചേരി പള്ളിക്കുസമീപം ബുധനാഴ്‌ച രാവിലെ എട്ടേകാലോടെയാണ് അപകടം. കാറോടിച്ചിരുന്ന അഭിഭാഷകൻ ബ്ലസൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോട്ടയം ഭാഗത്തേക്കുപോയ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻ, പിൻ ഭാഗങ്ങൾ പൂർണമായി തകർന്നു.
During the race of private buses, the car crashed between the buses