കൊട്ടാരക്കര: ചലച്ചിത്രതാരം അനുശ്രീ ഉപയോഗിച്ചിരുന്ന കാർ മോഷ്ടിച്ചയാളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് തെന്നൂർ നരിക്കല്‍ പ്രബിൻ ഭവനില്‍ പ്രബിനാ (29)ണ് പിടിയിലായത്. ചോദ്യംചെയ്യലില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ നടത്തിയ വാഹനമോഷണങ്ങളുടെ ചുരുളഴിഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച രാത്രി 12-നാണ് ഇഞ്ചക്കാട് പേ ആൻഡ് പാർക്കില്‍നിന്ന് കാർ മോഷണം പോയത്. കടയ്ക്കലില്‍ വർക്ക്ഷോപ്പിനു മുന്നില്‍ നിർത്തിയിട്ടിരുന്ന വാഹനത്തില്‍നിന്ന് ഇളക്കിയ നമ്ബർ പ്ലേറ്റ് മോഷ്ടിച്ച കാറില്‍ സ്ഥാപിച്ചു. തുടർന്ന് കാറുമായി തിരുവനന്തപുരം വെള്ളറട ഭാഗത്തെത്തിയ പ്രതി ഇവിടെ റബ്ബർ വ്യാപാരസ്ഥാപനത്തില്‍നിന്ന് 500 കിലോയിലധികം റബ്ബറും ഏഴായിരം രൂപയും കവർന്നു. പ്രതി ഉള്‍പ്പെട്ട എട്ട് മോഷണക്കേസുകള്‍ തെളിഞ്ഞതായി പോലീസ് അറിയിച്ചു. മൂന്നു ജില്ലകളിലെ സി.സി.ടി.വി.ദൃശ്യങ്ങളും ഫോണ്‍ കോളുകളും പിന്തുടർന്നു നടത്തിയ അന്വേഷണത്തിലാണ് പ്രത്യേക അന്വേഷണസംഘം മോഷ്ടാവിനെ രണ്ടു ദിവസത്തിനുള്ളില്‍ വലയിലാക്കിയത്.
The police have arrested the man who stole the car of film star Anushree