തിരുവനന്തപുരം: തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ ഭിന്നശേഷിക്കാരി കെഎസ്‌ആര്‍ടിസി ബസ് കയറി മരിച്ചു. തിരുവനന്തപുരം വിമൻസ് കോളേജിന് സമീപമാണ് ദാരുണമായ അപകടമുണ്ടായത്. തിരുവനന്തപുരത്തെ കെ റെയില്‍ ഓഫീസിലെ ജീവനക്കാരിയാണ് മരിച്ച നിഷ.
രാവിലെ ഓഫീസിലേക്ക് വരുന്നതിനിടെയാണ് അപകടമുണ്ടായത്. നിഷ റോഡ് മുറിച്ച് കടക്കുന്നതിനിടെ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ചുകയറുകയായിരുന്നു. ഇടിച്ചശേഷം നിഷയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. നിഷയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. .
A differently-abled woman, a pedestrian, died after being boarded by a KSRTC bus