വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു. വൈക്കം ഫ്ലവേഴ്സ് ഇൻഡോർ സ്റ്റേഡിയത്തിൽ കേരളോത്സവത്തിൻ്റെ ഉദ്ഘാടനം സി കെ ആശ എംഎൽഎ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു അധ്യക്ഷത വഹിച്ചു. തുടർന്ന് ഷട്ടിൽ മത്സരത്തോടെ ഗയിമുകൾക്ക് തുടക്കമായി. ഷട്ടിൽ സിംഗിൾസിൽ ടി വി പുരവും ഡബിൾസിൽ ഉദയനാപുരവും ജേതാക്കളായി. മൂത്തേടത്തു കാവ് അമല സ്കൂളിൽ വച്ച് നടന്ന ഫുഡ് ബോൾ മത്സരം ടി വിപുരം ഗ്രാമ പഞ്ചായത്ത് വൈ സ്പ്രസിഡൻ്റ് വി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു . ഷട്ടിൽ മത്സര വിജയികൾക്കുള്ള സമ്മാന വിതരണം ബ്ലോക്ക് പ്രസിഡൻ്റ് എസ്. ബിജു നിർവഹിച്ചു. ഫുഡ് ബോൾ മത്സര വിജയികൾക്ക് രാജഗിരി അമല സ്കൂൾ മാനേജർ ഫാദർ സിജോ മേനാഞ്ചേരി സമ്മാനം വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുലോചന പ്രഭാകരൻ, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ രമേഷ് പി ദാസ്. , ടി വിപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീജി ഷാജി മറവൻ തുരുത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വിടി . പ്രതാപൻ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ എസ് ഗോപിനാഥൻ, ആരോഗ്യം വിദ്യാഭ്യാസം ചെയർപേഴ്സൺ സുജാതമധു,ഒ എം ഉദയപ്പൻ, രേഷ്മ പ്രവീൺ, , ടി എ തങ്കച്ചൻ, തുടങ്ങിയവർ സന്നിഹിതരായിരുന്നു. നാളെ വോളിബോൾ മത്സരംമൂത്തേടത്തു കാവ് ടാഗോർ ഗ്രൗണ്ടിലും, ക്രിക്കറ്റ് ബ്രഹ്മമംഗലത്തും നടക്കും. 13-ാം തീയതി അത് ലറ്റിക്സ് വൈക്കം ബോയ്സ് ഹൈസ് സ്കൂളിലും കലോത്സവം ബ്ലോക്ക് പഞ്ചായത്ത് ഹാളിലും നടക്കും
Vaikom Block Panchayat started Kerala festival.