തൃശൂർ : ഒല്ലൂർ എസ്എച്ച്ഒക്ക് കുത്തേറ്റ സംഭവത്തിൽ പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള അനന്തു മാരിക്കെതിരെയാണ് കേസെടുത്തത്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ കത്തി ഉപയോഗിച്ച് കുത്തി എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വൈകിട്ടായിരുന്നു അനന്തു പൊലീസിന് നേരെ കത്തിയാക്രമണം നടത്തിയത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് നാലോടെയാണ് പടവരാടിലെ കള്ളുഷാപ്പില്‍ മാരി എന്ന് വിളിക്കുന്ന അനന്തുവും ഷാപ്പിലെത്തിയ മറ്റൊരാളുമായി തര്‍ക്കം ഉണ്ടാകുകയും ഇയാളെ അനന്തു ആക്രമിക്കുകയും ചെയ്തത്. ഈ വിവരം സ്റ്റേഷനില്‍ അറിയിച്ചതനുസരിച്ച് അനന്തുവിനെ പിടികൂടാന്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം എത്തി. അനന്തു അഞ്ചേരി അയ്യപ്പന്‍ കാവിന് അടുത്തുള്ള കോഴിഫാം പരിസരത്ത് ഉള്ളതായി വിവിരം ലഭിച്ചതോടെ, ഉടനെ അവിടെ എത്തിയ പൊലീസ് സംഘത്തെ കണ്ടതോടെ അനന്തു കത്തി എടുത്ത് പൊലീസിന് നേരെ വീശുകയായിരുന്നു. മല്‍പ്പിടിത്തത്തിനിടയില്‍ സി.ഐയുടെ ചുമലിലും കൈയ്ക്കും കുത്തേറ്റു. കൂടാതെ സി.പി.ഒ. വീനിതിനും പരുക്കേറ്റു. സി.ഐ. അതിസാഹസികമായി പ്രതിയെ കീഴടക്കി സ്റ്റേഷനില്‍ എത്തിച്ച ശേഷമാണ് ചികിത്സയ്ക്ക് ആശുപത്രിയിലേക്ക് പോയത്. നേരത്തെ തന്നെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള അനന്തു ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടുള്ളതായി സംശയിക്കുന്നു.
SHO's stabbing incident; A case of attempt to murder has been registered against the accused.