കുറിച്ചിത്താനം : ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന കുറിച്ചിത്താനം പൂതൃക്കോവിൽ ക്ഷേത്രത്തിലെ എട്ടു ദിവസം നീണ്ടു നിൽക്കുന്ന ഏകാദശി മഹോത്സവത്തോട് അനുബന്ധിച്ച് രാവിലെ കർണാടക സംഗീത കൊലപതി ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യൻ കലാപരിപാടികളുടെയും സംഗീത ഉത്സവത്തിന്റെയും ഭദ്രദീപം തെളിയിച്ചു.
ദേവസ്വം പ്രസിഡൻറ് എൻ രാമൻ നമ്പൂതിരി പുതുമന, ഉത്സവ കമ്മിറ്റി പ്രസിഡൻറ് എ റ്റി ഷാജി ആനശ്ശേരി ,ദേവസ്വം മാനേജർ പി പി കേശവൻ നമ്പൂതിരി, മാതൃസമിതി പ്രസിഡൻറ് ശോഭന തെക്കേ പാറേകണ്ടത്തിൽ, ദേവസ്വം അഡ്മിനിസ്ട്രേർ എ.റ്റി പ്രദീപ് , സെക്രട്ടറി ഷൈജു താഴത്തേടത്ത്, വൈസ് പ്രസിഡൻറ് അനിൽ പണിക്കർ, ട്രഷറർ ജയപ്രകാശ് കിഴക്കേചെമ്മല, പബ്ലിസിറ്റി കൺവീനർ അജിത് കുമാർ ലക്ഷ്മി വിലാസം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
The Ekadashi music festival of Kurichitthanam Poothrikovil temple, also known as Dakshina Guruvayur, has started.