കാഞ്ഞിരമറ്റം: കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥികൾക്കായി ഏകദിന കരിയർ ഗൈഡൻസ് ക്യാമ്പ് പാസ് വേഡ് 2024-25 സംഘടിപ്പിച്ചു. സെൻ്റ് ഇഗ്നേഷ്യസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ബിജു തോമസ് ഉദ്ഘാടനം ചെയ്തു .ഹയർ സെക്കൻഡറി വിദ്യാർത്ഥികളിൽ കരിയർ അവബോധനം ഉണ്ടാക്കുക, സിവിൽ സർവീസ് അടക്കമുള്ള ഉന്നത സർക്കാർ സർവ്വീസുകൾ നടത്തുന്ന മത്സര പരീക്ഷകളിൽ വിജയം നേടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആണ് പരിപാടി സംഘടിപ്പിച്ചത് .ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ബഷീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മട്ടാഞ്ചേരി സി സി എം വൈ പ്രിൻസിപ്പാൾ ഡോ. ഹസീന വി. എൻ പദ്ധതി വിശദീകരണം നടത്തി .സ്ക്കൂൾ പ്രിൻസിപ്പാൾ സിമി സേറ മാത്യൂസ് ,പി.ടി. എ. പ്രസിഡൻൻ്റ് കെ .എ . റഫീക്ക് .വാർഡ് മെമ്പർ എ.പി .സുഭാഷ് എന്നിവർ പ്രസംഗിച്ചു. ഹയർ സെക്കൻഡറി സീനിയർ അധ്യാപകൻ ജോസഫ് മണിയംകോട്ട് ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.
Organized one day career guidance camp.