തലപ്പുഴ: (piravomnews.in) കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന കര്‍ഷകന്‍ മരിച്ചു. പേരിയ പൂക്കോട് ചപ്പാരം സ്വദേശി പുത്തന്‍പുര കൗണ്ടന്‍ (68) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. പുരയിടത്തിലെ കുരുമുളക് പറിക്കുകയായിരുന്ന കൗണ്ടന്‍ മരത്തില്‍ ഏണി വെച്ച് മുളക് പറിച്ചുകൊണ്ടിരിക്കെ കാല്‍തെന്നി താഴെ വീഴുകയായിരുന്നു.
ഉടന്‍ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സ തുടരവെയായിരുന്നു മരണം. കുംഭയാണ് കൗണ്ടന്റെ ഭാര്യ. ബാബു, വിജയന്‍, ഭാസ്‌കരന്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം പിന്നീട്.
A #farmer #died after #falling from a tree while picking pepper
