കോട്ടയം.... സിനിമ നിർമ്മാതാവ് മനു പത്മനാഭൻ നായർ അന്തരിച്ചു. പത്ത് കല്പനകൾ, പ്രകാശം പരുത്തുന്ന ഒരു പെൺക്കുട്ടി, വെള്ളം, കൂമൻ അടക്കം നിരവധി സിനിമകളുടെ നിർമ്മാണ പങ്കാളി ആയിരുന്നു. പാലക്കാട് വെച്ചായിരുന്നു അന്ത്യം. മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടു പോയി.
കെയമ്പത്തൂരിൽ നിന്നുള്ള യാത്രക്കിടെ കെഎസ്ആർടിസി ബസിൽ പാലക്കാട് വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ബസിൽ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Film producer Manu Padmanabhan Nair passed away