തലയോലപ്പറമ്പ്: കുറുവാ സംഘത്തിന്റെ ഭീതിയിൽ ജനങ്ങൾ ഭയാശങ്കയോടെ ഇരിക്കുമ്പോൾ തലയോലപ്പറമ്പ് ആറാം വാർഡ് പൊതി പാമ്പുരുളും മലയിൽ കുന്നു കാലായിൽ മനോജിന്റെ വീട്ടിലാണ് തിങ്കൾ, ചൊവ്വ,ബുധനാഴ്ച ദിവസങ്ങളിൽ രാത്രി 11 മണിയോടെ മോഷണ ശ്രമം നടന്നത്... പാമ്പുരുളയിൽ വിജയകുമാർ, ബിജു കുമാർ എന്നിവരുടെ വീടുകളിൽ മോഷണശ്രമം നടന്നു..... മനോജിന്റെ വീട്ടിൽ പുറകു വാതിൽ കുത്തിപ്പൊളിക്കുന്ന ഒച്ച കേട്ട് മനോജ് നാട്ടുകാരെയും പോലീസിനെയും വിളിച്ച് അറിയിച്ചു..... ഈ സമയം മനോജിന്റെ ഫ്രണ്ട് ഡോറും തകർക്കാൻ ശ്രമം നടന്നു മൂന്നുപേരോളം ഉണ്ടായിരുന്നതായി സംശയം.....തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഈ പ്രദേശത്ത് സമാന രീതിയിലുള്ള സംഭവം ഉണ്ടായിട്ടുണ്ട്...... ഈ പ്രദേശങ്ങളിൽ രാത്രികാലങ്ങളിൽ ശക്തമായിട്ടുള്ള പെട്രോളിംഗ് പോലീസിന്റെയും, എക്സൈസിന്റെയും ഭാഗത്ത് ഉണ്ടാവണം എന്നാണ് നാട്ടുകാരുടെ ആവശ്യം.... ഇന്ന് വെളുപ്പിന് ഉണ്ടായ സംഭവത്തിൽ നാട്ടുകാർ സംഘടിച്ചു വെങ്കിലും കള്ളനെ പിടിക്കാൻ കഴിഞ്ഞില്ല. മനോജിന്റെ വീട്ടിൽ രണ്ട് വളർത്തുന്നനായകൾ ഉണ്ടെങ്കിൽ പോലും, അവർ ശബ്ദിച്ചില്ല...
തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് മുതലാളിമാരുടെ പറമ്പുകളയ്ക്കാൻ വിടാതെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശങ്ങളിൽ റോഡിന് ഇരുവശവും ഉള്ള കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങളും, സാമൂഹ്യവിരുദ്ധരുടെ താവളം ആയിട്ടുള്ള കാടുപിടിച്ച പറമ്പുകളും വെട്ടി വൃത്തിയാക്കാൻ തലയോല പഞ്ചായത്ത് ശ്രദ്ധിക്കണമെന്നും, ജനങ്ങളുടെ ഭീതി മാറ്റുന്നതിനും പോലീസും പഞ്ചായത്തും അധികൃതരും തയ്യാറാവണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും നാട്ടുകാരായ ജോൺ തർപ്പേൽ, ജോജോ വേനക്കുഴി,ബിജോ മുതുകുളം, രാജു തറപ്പേൽ, ജോൺസൺ ഒറക്കനാംകുഴി എന്നിവർ ആവശ്യപ്പെട്ടു.......
Thieves and anti-socials have intensified in Thalayolaparam panchayat Poti Pamburulum hill area; Theft was attempted three times in the same house.