പിറവം( www.piravom.truevisionnews.com. ) തെരുവുനായ്ക്കൾക് പേ വിഷ പ്രതിരോധ വാക്സിൻ നല്‌കി നഗരസഭയുടെ നേതൃത്വത്തിൽ പേ വിഷ ബാധ നിർമാർജ്ജന പദ്ധതിയുടെ ഭാഗമായി തെരുവ് നായ്ക്കൾക്ക് പേ വിഷബാധ നിർമാർജ്ജന കുത്തിവയ്പ് വിവിധ കേന്ദ്രങ്ങളിൽ നടന്നു.
രാവിലെ 5 മണി മുതൽ പിറവം ടൗണിൽ നിന്നും ആരംഭിച്ച കുത്തിവയ്പ് നഗരസഭയുടെ വിവിധ പ്രദേശങ്ങളായ കക്കാട്,കളമ്പൂർ, കോട്ടപ്പുറം, പാഴൂർ, മാമ്മലക്കവല,പാലച്ചുവട്,നാമക്കുഴി, ഇല്ലിക്കമുക്കട, മുളക്കുളം പള്ളിപ്പടി, പാറെക്കുന്ന്, പള്ളിക്കാവ് എന്നിവിടങ്ങളിൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, ഡെപ്യൂട്ടി ചെയർമാൻ കെ. പി സലിം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. ബിമൽ ചന്ദ്രൻ കൗൺസിലർമാരായ രാജു പാണാലിക്കൽ, ഗിരീഷ്കുമാർ പി,ജോജിമോൻ ചാരുപ്ലാവിൽ ഹെൽത്ത് ഇൻസ്‌പെക്ടർ സിജു കെ,ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡോ. അലീന രാജൻ,ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ധന്യ എം. കെ, സിജി ജോസഫ് എന്നിവർ കുത്തി വയ്പ് നടത്തി
Stray dogs were vaccinated against rabies