കീച്ചേരി ബ്ലോക്ക് സി.എച്ച്.സി-യായി നിലനിര്‍ത്താനും FHC-യായി ഉയര്‍ത്താനും വേണ്ടി സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാന്‍ അനൂപ് ജേക്കബ് എം.എല്‍.എ-യുടെ അദ്ധ്യക്ഷതയില്‍ കൂടിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു, അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ളതും, ആശുപത്രിയുടെ സേവനത്തിനായി ഡോക്ടര്‍മാരുടേയും പാരാ മെഡിക്കല്‍ സ്റ്റാഫിന്റെയും ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍മാരുടേയും ലഭ്യത ഉള്ളതും, ഭാവി വികസനത്തിന് സാധ്യമായ സ്ഥല സൗകര്യവും ഉള്ളതിന്റെ അടിസ്ഥാനത്തില്‍ ബ്ലോക്ക് CHC-യായി കീച്ചേരിയെ നില നിര്‍ത്തണമെന്നുള്ള ആവശ്യം എം.എല്‍.എ ഉന്നയിച്ചത്, കോട്ടയം ജില്ലയില്‍ നിന്നും ഉള്‍പ്പെടെയുള്ള അനവധി രോഗികള്‍ എത്തിച്ചേരുന്ന ആശുപത്രിയും കീച്ചേരി ആരോഗ്യ കേന്ദ്രമാണ്, കീച്ചേരി ബ്ലോക്കിനെ പൂത്തോട്ട ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് ഉള്ള നടപടി എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തില്‍ താത്ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്, ഈ നടപടി അടിയന്തിരമായി പിന്‍വലിച്ച് കീച്ചേരി ബ്ലോക്ക് സി.എച്ച്.സി-യായി നിലനിര്‍ത്താനുള്ള തീരുമാനം ഉണ്ടാകണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ്, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, മുളന്തുരുത്തി ബി.ഡി.ഒ, കീച്ചേരി മെഡിക്കല്‍ ഓഫീസര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.
Keechery Health Center should be retained as CHC; Aya Anoop Jacob