കൊച്ചി....(www.piravom.truevisonnews.com) മലയാളത്തിലെ ചില സീരിയലുകൾ എൻഡോസൾഫാൻ പോലെ പ്രേംകുമാർ, ഇത് സമൂഹത്തിന് മാരകമാണെന്ന നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാറിന്റെ പരാമർത്തിൽ രൂക്ഷ വിമർശനവുമായി നടൻ ധർമജൻ ബോൾഗാട്ടി. പ്രേംകുമാറും സീരിയലിലൂടെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവച്ചാൽ തലയിൽ കൊമ്പൊന്നും ഇല്ലല്ലോ എന്നും ധർമജൻ കുറിച്ചു. ഞാൻ മൂന്നു മെഗാ സീരിയൽ എഴുതിയ ആളാണ് എനിക്ക് അത് അഭിമാനമാണ്. സീരിയലിനെ എൻഡോസൾഫാൻ എന്ന് പറഞ്ഞ പ്രേംകുമാർ സീരിയലിലൂടെ തന്നെ വന്ന ആളാണ്. ഒരു സ്ഥാനം കിട്ടി എന്നുവെച്ചു തലയിൽ കൊമ്പൊന്നും ഇല്ലല്ലോ പാവപെട്ടവർ ജീവിച്ചു പൊക്കോട്ടെ ചേട്ടാ, ധർമജൻ കുറിച്ചു. ചില മലയാളം സീരിയലുകൾ എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നാണ് പ്രേം കുമാർ പറഞ്ഞത്. സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണ്. സിനിമയും സീരിയലും വെബ് സീരിസുമെല്ലാം ഒരു വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്. അത് പാളിപ്പോയാൽ ഒരു ജനതയെ തന്നെ അപചയത്തിലേക്ക് നയിക്കുമെന്ന തിരിച്ചറിവ് കല സൃഷ്ടിക്കുന്നവർക്ക് ഉണ്ടാകണമെന്നും പ്രേംകുമാർ പറഞ്ഞു. അതേസമയം എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ലെന്നും പ്രേംകുമാർ കൂട്ടിച്ചേർത്തു.

Chalachitra Academy Chairman Prem Kumar says some serials are more deadly than endosulfan
