---
title: "#Football |  യുവാക്കളുടെ ഫുട്ബോൾ മാമാങ്കത്തിൽ വെള്ളൂർ അത്ലറ്റികോ ചാമ്പ്യൻമാരായി."
english_title: "Vellore Athletico became the champions in the football mamangam."
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/251652/vellore-athletico-became-the-champions-in-the-football-mamangam"
published_at: "2024-11-25T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67445bdc26484_sdvss.jpg"
keywords: []
---

# #Football |  യുവാക്കളുടെ ഫുട്ബോൾ മാമാങ്കത്തിൽ വെള്ളൂർ അത്ലറ്റികോ ചാമ്പ്യൻമാരായി.

> **Lead Summary:** കൂത്താട്ടുകുളം : സിപിഐ എം കൂത്താട്ടുകുളം ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ഇലഞ്ഞി ഇന്ത്യാന ടർഫിൽ യുവാക്കളുടെ ഫുട്ബോൾ മാമാങ്കം സംഘടിപ്പിച്ചു. 16 ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ വെള്ളൂർ അത്ലറ്റികോ ചാമ്പ്യൻമാരായി. ഇലഞ്ഞി സെൽകാവോ റണ്ണറപ്പായി. ടൂർണമെൻ്റ് മുൻ എംഎൽഎ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി കെ എൻ സദാനന്ദൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽസി ടോമി,അരുൺ അശോകൽ, എസ് കൃഷ്ണദാസ്, ഡെന്നീസ് മർക്കോസ്, മിലൻ വി മാത്യു, അഭി കെ ശശി,സന്തോഷ് കോരപ്പിള്ള തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.

## Article Content

കൂത്താട്ടുകുളം : സിപിഐ എം കൂത്താട്ടുകുളം ഏരിയാ സമ്മേളനത്തിൻ്റെ ഭാഗമായി ഇലഞ്ഞി ഇന്ത്യാന ടർഫിൽ യുവാക്കളുടെ ഫുട്ബോൾ മാമാങ്കം സംഘടിപ്പിച്ചു. 16 ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ വെള്ളൂർ അത്ലറ്റികോ ചാമ്പ്യൻമാരായി. ഇലഞ്ഞി സെൽകാവോ റണ്ണറപ്പായി. ടൂർണമെൻ്റ് മുൻ എംഎൽഎ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. സിപിഐ എം ലോക്കൽ സെക്രട്ടറി കെ എൻ സദാനന്ദൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽസി ടോമി,അരുൺ അശോകൽ, എസ് കൃഷ്ണദാസ്, ഡെന്നീസ് മർക്കോസ്, മിലൻ വി മാത്യു, അഭി കെ ശശി,സന്തോഷ് കോരപ്പിള്ള തുടങ്ങിയവർ സംസാരിച്ചു. വിജയികൾക്ക് സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/251652/vellore-athletico-became-the-champions-in-the-football-mamangam)