ബാംസുരി അന്തർദേശീയ അദ്ധ്യാത്മിക കൂട്ടായ്മയും സേവാഭാരതിയും സംയുക്തമായി ഭവന നിർമാണത്തിന്റ ഭൂമീപൂജയും, ശിലാസ്ഥാപനകർമ്മവും നടത്തി.
പിറവം: ബാംസുരി അന്തർദേശീയ അദ്ധ്യാത്മിക കൂട്ടായ്മയുടെ അഞ്ചാമത് വാർഷിക സമർപ്പണത്തിൻ്റെ ഭാഗമായി സേവാഭാരതിയുമായി ചേർന്ന് പിറവം കക്കാട് സ്വദേശിക്ക് വീട് നിർമ്മിച്ചുനല്കുന്നതിന്റെ ഭാഗമായി ഭൂമീപൂജയും, ശിലാസ്ഥാപനകർമ്മവും നടത്തി. ശബരിമല / ഗുരുവായൂർ മേൽശാന്തിയും എറണാകുളം പാവക്കുളം ശ്രീമഹാദേവ ക്ഷേത്രം മേൽശാന്തിയുമായ ബ്രഹ്മശ്രീ ഏഴിക്കോട് കൃഷ്‌ണദാസ് നമ്പൂതിരി ചടങ്ങിന് മുഖ്യകാർമികത്വം വഹിച്ചു. പ്രശസ്ത ഭാഗവതാചാര്യൻ ബ്രഹ്മശ്രീ എളങ്കുന്നപ്പുഴ ദാമോദര ശർമ്മ, പ്രൊഫ.സരിത അയ്യർ, ശബരിമല അയ്യപ്പ സേവാസമാജം അഖില ഭാരത മാർഗ്ഗദർശി എ ആർ മോഹൻജി, ബാംസുരി സംയോജക സമിതി അംഗങ്ങളായ വി നാരായണൻ മൂസ്സത്, ഷീല നാരായണൻ, ഹരീശൻ ഒ.എൻ, രഘുനാഥൻ, സുരേഷ്, സേവാഭാരതിയെ പ്രതിനിധീകരിച്ച് സജീവൻ നെടുമ്പാശ്ശേരി, സുരേന്ദ്രനാഥൻ നായർ, രാജീവ് ചാലാശ്ശേരിൽ, ഭൂദാനസമതി സംസ്ഥാന സെക്രട്ടറി സി രാമനുണ്ണി, വിഭാഗ് കാര്യവാഹക് ശ്രിയാ ബാബു , എം.സി വിൻസെൻ്റ്, എം.എൻ വിനോദ്, ബാബു കക്കാട് തുടങ്ങിയവർ പങ്കടുത്തു
Bamsuri International Spiritual Society and Seva Bharati jointly conducted Bhoomi Pooja and foundation stone laying of the house.