---
title: " #case |  മുകേഷ്, ജയസൂര്യ തുടങ്ങിയ നടൻമാർക്കെതിരായ കേസ് പിൻവലിക്കാൻ നടി "
english_title: " #Actress to withdraw case #against #actors like #Mukesh, #Jayasuriya"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/251069/actress-to-withdraw-case-against-actors-like-mukesh-jayasuriya"
published_at: "2024-11-22T15:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674059c60d466_aaluva.jpg"
keywords: []
---

#  #case |  മുകേഷ്, ജയസൂര്യ തുടങ്ങിയ നടൻമാർക്കെതിരായ കേസ് പിൻവലിക്കാൻ നടി 

> **Lead Summary:** കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ഏറെ കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയ ആലുവ സ്വദേശിയായ നടി പരാതികളിൽ നിന്ന് പിന്മാറുന്നു.

## Article Content

കൊച്ചി ∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ഏറെ കോളിളക്കം സൃഷ്ടിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയ ആലുവ സ്വദേശിയായ നടി പരാതികളിൽ നിന്ന് പിന്മാറുന്നു.

നടനും എംഎൽഎയുമായ മുകേഷ്, ജയസൂര്യ, ബാലചന്ദ്ര മേനോൻ, ഇടവേള ബാബു തുടങ്ങി ഒട്ടേറെ പേർക്കെതിരെ നടി ആരോപണമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെ പ്രത്യേകാന്വേഷണ സംഘം കേസുകളുമെടുത്തു.

കേസുകൾ നേരിടുന്ന എല്ലാവരും തന്നെ ഇപ്പോൾ ജാമ്യത്തിലാണ്. അതിനിടെയാണ് താൻ കേസിൽ നിന്ന് പിന്മാറുന്നു എന്ന് വ്യക്തമാക്കി നടി രംഗത്തു വന്നിരിക്കുന്നത്. തന്റെ പോരാട്ടത്തിന് സർക്കാർ പിന്തുണ നൽകുന്നില്ല എന്നതാണ് കാരണമായി പറഞ്ഞിരിക്കുന്നത്.

 ‘ഞാൻ സമൂഹത്തിന്റെ നന്മയ്ക്കു വേണ്ടിയാണ് മുന്നോട്ടുവന്നത്. എന്റെ ലക്ഷ്യം ഇനിയും പെൺകുട്ടികളോട് ആരും അഡ്ജസ്റ്റ്മെന്റ് ചോദിക്കരുത്. എന്നാൽ എനിക്കെതിരെയുള്ള കള്ള പോക്സോ കേസ് തെളിയിക്കാൻ സർക്കാരിനു കഴിഞ്ഞില്ല.

ഒരു മീഡിയ പോലും മുൻപോട്ടു വന്ന് എന്നെ സപ്പോർട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് എല്ലാ കേസുകളും ഞാൻ പിൻവലിക്കാൻ പോണു. കാരണം പോക്സോ കേസ് കള്ളക്കേസ് ആണെന്നറിഞ്ഞിട്ടും ആ സ്ത്രീക്കെതിരെ അഥവാ അവളുടെ പുററകിൽ അവളെ ചെയ്യിപ്പിച്ചവരെ പിടിക്കാനും ശ്രമിക്കുന്നില്ല.

മീഡിയയ്ക്ക് പോലും അനക്കമില്ല. അതുകൊണ്ട് ഞാൻ എല്ലാത്തിൽനിന്നും സ്വയം പിന്മാറുന്നു’’, എന്നതാണ് നടി വാട്സാപ്പിൽ പങ്കുവച്ച സന്ദേശം. തുടർന്ന് മാധ്യമങ്ങളോടും അവർ ഇക്കാര്യം സ്ഥിരീകരിച്ചു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/251069/actress-to-withdraw-case-against-actors-like-mukesh-jayasuriya)