ആലപ്പുഴ: ലൈസൻസില്ലാതെ ഗുഡ്സ് വാഹനം ഓടിച്ച ഡ്രൈവർക്കും വാഹന ഉടമയ്ക്കും എതിരെ കേസ്. പള്ളാത്തുരുത്തിയിൽ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ കൈകാണിച്ചിട്ട് നിര്‍ത്താതിരുന്ന തിരുവനന്തപുരത്തു നിന്നും വന്ന ഗുഡ്സ് വാഹനം പിന്തുടർന്ന് പിടികൂടി. പരിശോധനയിൽ അപകടകരമായ രീതിയിൽ പുറത്തേക്ക് തള്ളി നിൽക്കുന്ന ഇരുമ്പ് പൈപ്പുകളും മറ്റു സാമഗ്രികളും കണ്ടെത്തി. തുടർന്നുള്ള പരിശോധനയിൽ ഡ്രൈവർക്ക് ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെയാണ് ഇത്രയും ദൂരം ഓടിച്ചു വന്നതെന്നും ഈ വാഹനത്തിന് പുക പരിശോധന സർട്ടിഫിക്കറ്റും ഇൻഷ്വറൻസും ഇല്ലെന്നും കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ബൈജു എസ് എൽ ആണ് വാഹനത്തിന്റെ ഉടമ. കാര്യവട്ടം സ്വദേശി രഞ്ജിത്ത് ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. വാഹനത്തിന് 34250 രൂപ പിഴ ഈടാക്കി.
Case against driver and vehicle owner for driving goods vehicle without license.