#akg- ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; ഏ.കെ.ജിയുടെ പ്രേരണയിലാണ് ആദ്യ നാടക രചന

 #akg- ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; ഏ.കെ.ജിയുടെ പ്രേരണയിലാണ് ആദ്യ നാടക രചന
Nov 22, 2024 03:44 PM | By mahesh piravom

ഡൽഹി....(piravomnews)  സാഹിത്യകാരനും നാടക പ്രവര്‍ത്തകനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. ലോക്​സഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഏ.കെ.ജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തിൽ അഭിനയിച്ചത് എംപിമാരായിരുന്ന കെ.സി.ജോർജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായർ തുടങ്ങിയവരാണ്. നൂറ്റി രണ്ടാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര. കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള എഴുത്തുകാരനാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രശസ്ത മോഹനിയാട്ടം നർത്തകിയും,ഗവേഷകയുമായ ദീപ്തി ഓം ചേരി ഭല്ല മകളാണ് 

1924 ൽ വൈക്കം ഓംചേരി വീട്ടിൽ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച് തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠനം പൂർത്തിയാക്കി. ആദ്യകാലത്ത് കവിതകളാണ് എഴുതിയത്. പിന്നീട് നാടകത്തിലേക്ക് തിരിഞ്ഞു. 1951-ൽ ഡൽഹി ആകാശവാണിയിൽ മലയാളം വാർത്താ വിഭാഗത്തിൽ ജീവനക്കാരനായി ഡൽഹിയിൽ എത്തി. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റർ, പ്രചരണ വിഭാഗം ഉദ്യോഗസ്ഥൻ എന്നീ ചുമതലകൾ വഹിച്ചു. അമേരിക്കയിലെ പെൻസിൽ വേനിയ യൂണിവേഴ്സിറ്റി, മെക്സിക്കൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി , വാട്ടൻ സ്കൂൾ എന്നിവിടങ്ങളിൽ മാസ്സ് കമ്മ്യൂണിക്കേഷൻസിൽ ഉന്നത പഠനം നടത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണ്ക്കേഷൻസിൽ അദ്ധ്യാപകനായിരുന്നു. 

1963-ൽ എക്സിപിരിമെൻറൽ തീയറ്റർ രൂപീകരിച്ചു. 'ചെരിപ്പു കടിക്കില്ല' എന്ന നാടകത്തിൽ നടൻ മധുവും അഭിനയിച്ചിട്ടുണ്ട്. 1972 ൽ 'പ്രളയം' എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്ക്കാരവും ലഭിച്ചു. 2010 ലാണ് സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചത്. 9 മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി കൈരളിക്ക് സമ്മാനിച്ചു. ഇതിൽ നിന്നും തെരഞ്ഞെടുത്ത 26 നാടകങ്ങളുടെ സമാഹാരം ഡിസി ബുക്സ് 2011 നവംബർ 27ന് ഡൽഹിയിൽ പ്രകാശിപ്പിച്ചു. എഴുത്തിനും സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും പുറമെ ഡൽഹി ഭാരതീയ വിദ്യാഭവനിൽ കമ്മ്യൂണിക്കേഷൻ മാനേജ്മെൻറ് കോളേജിന്റെ പ്രിൻസിപ്പാൾ എന്നീ നിലകളിൽ കർമ്മനിരതനാണ് ഓംചേരി.

Omcheri NN Pillai passed away; The first play was written at the instigation of A.K.G

Next TV

Related Stories
#Chaturangaparamet | വിനോദസഞ്ചാരികളെ വരവേറ്റ് ചതുരംഗപ്പാറമെട്ട്.

Nov 22, 2024 07:42 PM

#Chaturangaparamet | വിനോദസഞ്ചാരികളെ വരവേറ്റ് ചതുരംഗപ്പാറമെട്ട്.

വലിയതോതിൽ കാറ്റടിക്കുന്ന പ്രദേശത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കാനായി ആറ് കാറ്റാടികൾ തമിഴ്നാട് സ്ഥാപിച്ചിട്ടുണ്ട്. ഡിസംബർ, ജനുവരി മാസങ്ങളിലെ...

Read More >>
#Medical | കാണാതായ മൂക്കുത്തിയുടെ ഭാ​ഗം ശ്വാസകോശത്തിൽ; ശസ്‌ത്രക്രിയ കൂടാതെ പുറത്തെടുത്തു മെഡിക്കൽ സംഘം.

Nov 22, 2024 07:19 PM

#Medical | കാണാതായ മൂക്കുത്തിയുടെ ഭാ​ഗം ശ്വാസകോശത്തിൽ; ശസ്‌ത്രക്രിയ കൂടാതെ പുറത്തെടുത്തു മെഡിക്കൽ സംഘം.

വിദഗ്‌ധചികിത്സക്കായി രോഗി അമൃത ആശുപത്രിയിലെത്തിയത്. അമൃത ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ മേധാവി ഡോ. അസ്മിത മേത്തയുടെ...

Read More >>
സീരിയൽ കൊലപാതകം; ഉറ്റ സുഹൃത്ത് അടക്കം 14 പേരെ സൈനേഡ് കൊടുത്തു കണി യുവതിക്ക് വധശിക്ഷ

Nov 22, 2024 07:02 PM

സീരിയൽ കൊലപാതകം; ഉറ്റ സുഹൃത്ത് അടക്കം 14 പേരെ സൈനേഡ് കൊടുത്തു കണി യുവതിക്ക് വധശിക്ഷ

സുഹൃത്തിന്റെ നാല് ലക്ഷത്തിലേറെ വില വരുന്ന സ്ഥലവും ഇവർ സ്വന്തമാക്കിയിരുന്നു. കടം നൽകിയ പണം തിരികെ ചോദിച്ചതിനായിരുന്നു ഈ...

Read More >>
#Dead | ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

Nov 22, 2024 06:49 PM

#Dead | ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

ഈ കെട്ടിടവും പരിസരവും മയക്കുമരുന്ന് സംഘങ്ങളുടെ താവളമാണെന്ന് പ്രദേശവാസികള്‍...

Read More >>
#Accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം.

Nov 22, 2024 06:42 PM

#Accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം.

ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരിക്കുന്നത്. രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചതിനെ തുടർന്ന് ലോറിക്ക് പിന്നിലെത്തിയ സ്കൂട്ടറും...

Read More >>
#KananaPath | എരുമേലി വഴി ഇന്നലെ വരെ കാനന പാത കടന്നത് 2751 പേർ.

Nov 22, 2024 05:54 PM

#KananaPath | എരുമേലി വഴി ഇന്നലെ വരെ കാനന പാത കടന്നത് 2751 പേർ.

കാനനപാതയിൽ തീർത്ഥാടകർ കൂടുതലായി എത്തുന്നു. മുമ്പ് മണ്ഡല കാലത്തിന്റെ അവസാനവും തുടർന്ന് മകരവിളക്ക് സീസണിലുമാണ് കാനന പാതയിൽ തിരക്ക്...

Read More >>
Top Stories