#Controversial | അയ്യപ്പ ഭക്തർ വാവർ പള്ളി സന്ദർശിക്കരുതെന്ന് വിവാദ പരാമർശവുമായി തെലങ്കാനയിലെ ബി.ജെ.പി നേതാവ്.

#Controversial | അയ്യപ്പ ഭക്തർ വാവർ പള്ളി സന്ദർശിക്കരുതെന്ന് വിവാദ പരാമർശവുമായി തെലങ്കാനയിലെ ബി.ജെ.പി നേതാവ്.
Nov 22, 2024 04:03 PM | By Jobin PJ

ഹൈദരാബാദ്: ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർ വാവർ പള്ളി സന്ദർശിക്കുന്നതിനെതിരെ തെലങ്കാനയിലെ ബി.ജെ.പി നേതാവും വിദ്വേഷ പ്രചാരകനുമായ രാജാ സിങ്. വാവർസ്വാമി ദർഗയിലും പള്ളിയിലും അയ്യപ്പഭക്തർ സന്ദർശനം നടത്തരുതെന്ന് തെലങ്കാനയിലെ എം.എൽ.എ കൂടിയായ രാജാസിങ്ങിന്റെ പരാമർശം വിവാദത്തിലായിരിക്കുകയാണ്. ഹിന്ദുക്കൾ കുഴിമാടങ്ങൾക്കുമുന്നിൽ വണങ്ങുകയോ കൈകൂപ്പുകയോ ചെയ്യാൻ പാടില്ലെന്നാണ് ഹിന്ദുയിസം വ്യക്തമായി പഠിപ്പിക്കുന്നതെന്നത് അയ്യപ്പഭക്തർ മനസ്സിലാക്കണമെന്നാണ് ഇയാളുടെ ഉപദേശം. കടുത്ത വർഗീയ പരാമർശങ്ങളിലൂടെയും വിദ്വേഷ പ്രസംഗങ്ങളിലൂടെയും കുപ്രസിദ്ധനായ ഇയാളുടെ പരാമർശത്തിനെതിരെ നിരവധി ഭക്തർ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ശബരിമലയിൽ സന്ദർശനം നടത്തുന്ന ഭക്തർ വാവർ പള്ളിയിൽ സന്ദർശനം നടത്തുന്നത് ദശാബ്ദങ്ങളായി തീർഥാടനത്തിൻ്റെ പാരമ്പര്യമാണ്. എന്നാൽ, ഈ പാരമ്പര്യം 'നക്‌സലൈറ്റുകൾ', 'ഇടതുപക്ഷക്കാർ', 'കമ്യൂണിസ്റ്റ് പാർട്ടി' എന്നിവർ ഗൂഢാലോചന വഴി സൃഷ്ടിച്ചെടുത്തതാണെന്നാണ് രാജാ സിങ് വിശദീകരിക്കുന്നത്. വാവർ പള്ളി സന്ദർശിച്ചാൽ മാത്രമേ ശബരിമല സന്ദർശനവും അയ്യപ്പ ദീക്ഷയും പൂർത്തിയാവുകയുള്ളൂ എന്ന് ഇവർ ഗൂഢാലോചനയിലൂടെ ആസൂത്രണം ചെയ്യുകയും ആ ഊഹാപോഹം പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് രാജാ സിങ്ങിൻ്റെ കണ്ടെത്തൽ. തങ്ങളെ വഴിതെറ്റിക്കാനുള്ള പ്രചാരണങ്ങളിൽ അയ്യപ്പ ഭക്തർ വീണുപോയെന്നാണ് ഇയാൾ പറയുന്നത്. 'പല അയ്യപ്പ സ്വാമി പൂജകളിലും ദർഗ സന്ദർശിക്കുന്നവരെയും അതിൽ വിശ്വസിക്കുന്നവരെയും ക്ഷണിക്കുന്നത് ഞാൻ കാണാറുണ്ട്. ചിലപ്പോൾ മുസ്‌ലിംകളെയും അതിലേക്ക് ക്ഷണിക്കുന്നു. നമ്മളെ ങ്ങോട്ടാണ് പോകുന്നത്? ആ കെണിയിൽ നമ്മൾ വീഴുകയാണോ? -രാജാ സിങ് ചോദിക്കുന്നു.

A BJP leader in Telangana made a controversial remark that Ayyappa devotees should not visit Vawar Masjid.

Next TV

Related Stories
#Chaturangaparamet | വിനോദസഞ്ചാരികളെ വരവേറ്റ് ചതുരംഗപ്പാറമെട്ട്.

Nov 22, 2024 07:42 PM

#Chaturangaparamet | വിനോദസഞ്ചാരികളെ വരവേറ്റ് ചതുരംഗപ്പാറമെട്ട്.

വലിയതോതിൽ കാറ്റടിക്കുന്ന പ്രദേശത്ത് വൈദ്യുതി ഉൽപ്പാദിപ്പിക്കാനായി ആറ് കാറ്റാടികൾ തമിഴ്നാട് സ്ഥാപിച്ചിട്ടുണ്ട്. ഡിസംബർ, ജനുവരി മാസങ്ങളിലെ...

Read More >>
#Medical | കാണാതായ മൂക്കുത്തിയുടെ ഭാ​ഗം ശ്വാസകോശത്തിൽ; ശസ്‌ത്രക്രിയ കൂടാതെ പുറത്തെടുത്തു മെഡിക്കൽ സംഘം.

Nov 22, 2024 07:19 PM

#Medical | കാണാതായ മൂക്കുത്തിയുടെ ഭാ​ഗം ശ്വാസകോശത്തിൽ; ശസ്‌ത്രക്രിയ കൂടാതെ പുറത്തെടുത്തു മെഡിക്കൽ സംഘം.

വിദഗ്‌ധചികിത്സക്കായി രോഗി അമൃത ആശുപത്രിയിലെത്തിയത്. അമൃത ആശുപത്രിയിലെ റെസ്പിറേറ്ററി മെഡിസിൻ മേധാവി ഡോ. അസ്മിത മേത്തയുടെ...

Read More >>
സീരിയൽ കൊലപാതകം; ഉറ്റ സുഹൃത്ത് അടക്കം 14 പേരെ സൈനേഡ് കൊടുത്തു കണി യുവതിക്ക് വധശിക്ഷ

Nov 22, 2024 07:02 PM

സീരിയൽ കൊലപാതകം; ഉറ്റ സുഹൃത്ത് അടക്കം 14 പേരെ സൈനേഡ് കൊടുത്തു കണി യുവതിക്ക് വധശിക്ഷ

സുഹൃത്തിന്റെ നാല് ലക്ഷത്തിലേറെ വില വരുന്ന സ്ഥലവും ഇവർ സ്വന്തമാക്കിയിരുന്നു. കടം നൽകിയ പണം തിരികെ ചോദിച്ചതിനായിരുന്നു ഈ...

Read More >>
#Dead | ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

Nov 22, 2024 06:49 PM

#Dead | ആളൊഴിഞ്ഞ കെട്ടിടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

ഈ കെട്ടിടവും പരിസരവും മയക്കുമരുന്ന് സംഘങ്ങളുടെ താവളമാണെന്ന് പ്രദേശവാസികള്‍...

Read More >>
#Accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം.

Nov 22, 2024 06:42 PM

#Accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം.

ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായിരിക്കുന്നത്. രണ്ട് വാഹനങ്ങളും കൂട്ടിയിടിച്ചതിനെ തുടർന്ന് ലോറിക്ക് പിന്നിലെത്തിയ സ്കൂട്ടറും...

Read More >>
#KananaPath | എരുമേലി വഴി ഇന്നലെ വരെ കാനന പാത കടന്നത് 2751 പേർ.

Nov 22, 2024 05:54 PM

#KananaPath | എരുമേലി വഴി ഇന്നലെ വരെ കാനന പാത കടന്നത് 2751 പേർ.

കാനനപാതയിൽ തീർത്ഥാടകർ കൂടുതലായി എത്തുന്നു. മുമ്പ് മണ്ഡല കാലത്തിന്റെ അവസാനവും തുടർന്ന് മകരവിളക്ക് സീസണിലുമാണ് കാനന പാതയിൽ തിരക്ക്...

Read More >>
Top Stories

News Roundup