---
title: "ഇന്ത്യ150; ഓസ്ട്രേലിയ ഏഴിന് 67, ക്രിക്കറ്റ് ഒന്നാം ടെസ്റ്റ് ആവേശകരം "
english_title: "India 150; Australia 67 for 7, Cricket 1st Test exciting"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/251082/india-150-australia-67-for-7-cricket-1st-test-exciting"
published_at: "2024-11-22T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/674067c510716_criket.jpg"
keywords: []
---

# ഇന്ത്യ150; ഓസ്ട്രേലിയ ഏഴിന് 67, ക്രിക്കറ്റ് ഒന്നാം ടെസ്റ്റ് ആവേശകരം 

> **Lead Summary:** **പെർത്ത്.... ബാറ്റിംഗ് പിഴവിന് ബോളിലൂടെ മറുപടി കൊടുത്ത് ഇന്ത്യ. **ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിൽ ഇന്ത്യൻ പേസർമാർ അതേ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ പെർത്തിൽ ആദ്യദിനം ആതിഥേയർ പ്രതിരോധത്തിൽ. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 7വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ. അലക്സ് ക്യാരിയും (28 പന്തിൽ 19), മിച്ചല്‍ സ്റ്റാർക്കുമാണ് (14 പന്തിൽ 6) ക്രീസിൽ. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയെ ഓസീസ് 150 റൺസിന് പുറത്താക്കിയപ്പോൾ, അതേ രീതിയിൽ തിരിച്ചടിക്കുകയായിരുന്നു ബുംറയും സംഘവും. ജസ്പ്രീത് ബുംറ നാലു വിക്കറ്റുകൾ വീഴ്ത്തി. സിറാജ് രണ്ടും ഹർഷിത് റാണ ഒരു വിക്കറ്റും സ്വന്തമാക്കി.

## Article Content

**പെർത്ത്.... ബാറ്റിംഗ് പിഴവിന് ബോളിലൂടെ മറുപടി കൊടുത്ത് ഇന്ത്യ. **ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയുടെ നേതൃത്വത്തിൽ ഇന്ത്യൻ പേസർമാർ അതേ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ പെർത്തിൽ ആദ്യദിനം ആതിഥേയർ പ്രതിരോധത്തിൽ. ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 7വിക്കറ്റ് നഷ്ടത്തിൽ 67 റൺസെന്ന നിലയിലാണ് ഓസ്ട്രേലിയ. അലക്സ് ക്യാരിയും (28 പന്തിൽ 19), മിച്ചല്‍ സ്റ്റാർക്കുമാണ് (14 പന്തിൽ 6) ക്രീസിൽ. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയെ ഓസീസ് 150 റൺസിന് പുറത്താക്കിയപ്പോൾ, അതേ രീതിയിൽ തിരിച്ചടിക്കുകയായിരുന്നു ബുംറയും സംഘവും. ജസ്പ്രീത് ബുംറ നാലു വിക്കറ്റുകൾ വീഴ്ത്തി. സിറാജ് രണ്ടും ഹർഷിത് റാണ ഒരു വിക്കറ്റും സ്വന്തമാക്കി.

താൻ മക്സ്വീനി (13 പന്തിൽ 10), ഉസ്മാന്‍ ഖവാജ (19 പന്തിൽ എട്ട്), സ്റ്റീവ് സ്മിത്ത് (പൂജ്യം), പാറ്റ് കമിൻസ് (അഞ്ച് പന്തിൽ മൂന്ന്) എന്നിവരെ പുറത്താക്കി ക്യാപ്റ്റൻ ജസപ്രീത് ബുമ്രയാണ് പേസ് ആക്രമണത്തിന് നേതൃത്വം നൽകിയത്. 13 പന്തിൽ 11 റൺസെടുത്ത ട്രാവിസ് ഹെഡിനെ പേസർ ഹർഷിത് റാണ ബോൾഡാക്കി. സ്കോർ 38ൽ നിൽക്കെ മിച്ചൽ മാർഷിനെ മുഹമ്മദ് സിറാജ് കെ എൽ രാഹുലിന്റെ കൈകളിലെത്തിച്ചു.വൺ‍ഡൗണായി ഇറങ്ങിയ ലബുഷെയ്ൻ 21-ാം ഓവർ വരെ പിടിച്ചുനിന്നെങ്കിലും രണ്ട് റൺസ് മാത്രമാണ് സ്കോർ ബോര്‍ഡിൽ കൂട്ടിച്ചേർത്തത്. നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 150 റൺസിന് ഓൾഔട്ടായിരുന്നു. അരങ്ങേറ്റ മത്സരം കളിക്കുന്ന നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ആറു ഫോറുകളും ഒരു സിക്സും അടിച്ച നിതീഷ് 59 പന്തിൽ 41 റൺസെടുത്തു. 78 പന്തുകൾ നേരിട്ട ഋഷഭ് പന്ത് 37 റണ്‍സും, 74 പന്തുകൾ നേരിട്ട കെ എൽ രാഹുൽ 26 റൺസും എടുത്തു പുറത്തായി. ഓപ്പണർ യശസ്വി ജയ്സ്വാളും ദേവ്ദത്ത് പടിക്കലും ആദ്യ ഇന്നിങ്സിൽ പൂജ്യത്തിന് മടങ്ങി. വിരാട് കോഹ്ലി (12 പന്തില്‍ അഞ്ച്), ധ്രുവ് ജുറെൽ (20 പന്തിൽ 11), വാഷിങ്ടൻ സുന്ദർ (15 പന്തിൽ നാല്), ഹർഷിത് റാണ (അഞ്ചു പന്തിൽ ഏഴ്) എന്നിങ്ങനെയാണ് ആദ്യ ഇന്നിങ്സിലെ ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ.സ്റ്റാർക്കിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ മകസ്വീനി ക്യാച്ചെടുത്താണ് ജയ്സ്വാളിനെ മടക്കിയത്. 23 പന്തുകൾ നേരിട്ട ദേവ്ദത്ത് ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അല്ക്സ് ക്യാരിയുടെ ക്യാച്ചില്‍ പുറത്തായി. ജോഷ് ഹെയ്സൽവുഡിന്റെ പന്തിലായിരുന്നു കോഹ്ലിയുടേയും പുറത്താകൽ. സ്കോർ 47ൽ നിൽക്കെ ഡിആർഎസ് എടുത്താണ് രാഹുലിന്റെ വിക്കറ്റ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. റീപ്ലേകളിൽ പന്തും ബാറ്റും ചെറിയ എഡ്ജുണ്ടെന്ന് തേർഡ് അംപയർ വിധിച്ചെങ്കിലും അംപയറുടെ തീരുമാനത്തിലെ അതൃപ്തി ഗ്രൗണ്ടിൽവച്ചു തന്നെ അറിയിച്ചാണ് താരം ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/251082/india-150-australia-67-for-7-cricket-1st-test-exciting)