പ്രത്യക്ഷ ഗണപതിയെ സങ്കല്പ്പിച്ച് വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഗജപൂജ നടത്തി. വ്യാഘ്രപാദത്തറക്ക് സമീപം നടന്ന ഗജ പൂജയിൽ പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ഗജവീരനെയാണ് ഗജപൂജയ്ക്കായി ഒരുക്കിയത്. തന്ത്രിമാരായ കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി , ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു.മേൽശാന്തി മാരായ അനുപ് നമ്പൂതിരി, ശ്രീധരൻ നമ്പൂതിര കീഴ്ശാന്തിമാരായ കൊളായി അർജുൻ നമ്പൂതിരി നമ്പൂതിരി ,പറോളി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു...
ആനയൂട്ടിനോടനുബന്ധിച്ച്ക്ഷേത്രത്തിൽ ആന ചമയങ്ങളുടെ പ്രദർശനം നടന്നു. അഷ്ടമി യുത്സവത്തിന് ആവശ്യമായ തലേക്കെട്ട്, മുത്തുക്കുടകൾ, വർണ്ണക്കുടകൾ, കച്ചക്കയർ, കണ്ഠമണി, അരമണി, പാദസ്വരം എന്നിവയോടെ പ്രദർശനം കിഴക്കേ ആന പന്തലിലാണ് നടത്തിയത് പാറമേക്കാവ് വിഭാഗം തൃശൂർ പൂരത്തിന് ഉപയോഗിക്കുന്ന ആനച്ചമയങ്ങളാണ് വൈക്കത്തഷ്ടമിക്ക് ഉപയോഗിക്കുന്നത്. ആന ചമയ പ്രദർശനം അസിസ്റ്റൻഡ് കമ്മിഷണർ എം.ജി.മധു ഉൽഘാടനം ചെയ്തു . വടക്കു പുറത്തുപാട്ട് കമ്മറ്റി സെക്രട്ടറി പി സുനിൽകുമാർ , ജി. ഗോപകുമാർ കണ്ണൻ കുളങ്ങര എന്നിവർ പങ്കെടുത്തു.
Gajapuja was performed at Vaikom Mahadeva Temple, imagining Lord Ganesha.