ആലപ്പുഴയിൽ നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ എച്ച് എസ് സയൻസ് വിഭാഗത്തിൽ 25 പോയിന്റ് കൂടി ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂൾ ഒന്നാമതെത്തി. തുടർച്ചയായി രണ്ടാം തവണയാണ് മരങ്ങാട്ടുപിള്ളി സ്കൂൾ സംസ്ഥാന ശാസ്ത്രമേളയിൽ ഹൈസ്കൂൾ സയൻസ് ഭാഗത്തിൽ ഒന്നാമത്തെത്തുന്നത് എത്തുന്നത്. സയൻസ് വിഭാഗത്തിൽ 5 മത്സരങ്ങളിൽ കുട്ടികളെ പ്രകടിപ്പിച്ച സ്കൂൾ എന്ന ബഹുമതിയും സ്കൂൾ നേടി. കരിമണലിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന നിശ്ചല മാതൃക അവതരിപ്പിച്ച് മിന്ന ആൻ നിജോയ് യും സെബ്രീന സിവി യും സംസ്ഥാനതലത്തിൽ ഒന്നാമതെത്തി.
റിസർച്ച് ടൈപ്പ് പ്രോജക്ടിൽ ചെറുതേനീച്ചകളെ കുറിച്ചുള്ള പഠനത്തിനും ഇൻവെസ്റ്റിഗേറ്ററി പ്രോജക്ട് ൽ പൈനാപ്പിൾ കൃഷിയെ കുറിച്ചുള്ള പഠനത്തിനും മരങ്ങാട്ടുപിള്ളിയിലെ കുട്ടികൾ എ ഗ്രേഡ് നേടി. കരിമണലിൽനിന്ന് വേർതിരിച്ചെടുക്കുന്ന തോറിയം ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദനത്തിനായുള്ള പ്ലാന്റ് ആരംഭിക്കാനുള്ള സംവിധാനം ഇവർ അവതരിപ്പിച്ചത്.
പദ്ധതി ആവശ്യത്തെകുറിച്ചുള്ള മാധ്യമ വാർത്തകളാണ് ആശയത്തിലേക്ക് നയിച്ചതെന്ന് ഇരുവരും പറഞ്ഞു. കേടായ മിക്സി ജാറുകൾ, ജൂസ് മേക്കർ, കാർഡ്‌ബോർഡ് തുടങ്ങിയവ ഉപയോഗിച്ചാണ് നിർമാണം. ഖനനം മൂലം കടൽ കയറുന്നത് തടയാൻ ടെട്രാപ്പോഡ് സ്ഥാപിക്കുന്നതിന്റെയും കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്നതിന്റെയും ചെറിയമാതൃക ഉൾപ്പെടുത്തിയാണ് ഒന്നാം സ്ഥാനം നേടിയത്. ഇമ്പ്രവൈസ്ഡ് എക്സ്പിരിമെന്റ് ൽ പത്താം ക്ലാസ് വിദ്യാർത്ഥികളായ ക്രിസ്ജോ ജയ്സനും ഇവ ആന്റണിയും ഫിസിക്സിലെ ഇലക്ട്രോ മാഗ്നെറ്റ്സുമായി ബന്ധപ്പെട്ട 5 തത്വങ്ങൾ പാർക്ക് രൂപത്തിൽ അവതരിപ്പിച്ചും, സൗരോർജ്ജം കണ്ടു മാത്രം പ്രവർത്തിപ്പിക്കാവുന്ന ഘർഷണം ഇല്ലാത്ത track less മെട്രോ കേരളത്തിന്റെ ഗതാഗത ആവശ്യങ്ങൾക്ക് ഒരു പരിഹാരാവും, കൈത കൃഷി ലാഭകരമാക്കുവാനും ഒരുമിച്ച് വിളവെടുക്കുവാനും ചെയ്യേണ്ട മാർഗ്ഗങ്ങളെക്കുറിച്ചുള്ള പഠനം ആണ് അലീഷാ സോണിയെ എ ഗ്രേഡിന് അർഹയാക്കിയത്.
Marangatupilli St. Thomas High School won the overall championship in the State Science Fair