മലപ്പുറം: മുൻ മന്ത്രിയും സിപിഎം നേതാവുമായ പാലൊളി മുഹമ്മദ് കുട്ടിയുടെ സഹോദരൻ മലപ്പുറം ചെമ്മങ്കടവ് സ്വദേശി പാലോളി അബ്ദൂട്ടിയുടെ മകൻ പാലോളി മുനീറിനെ(52) നൂറാടി കടലുണ്ടിപ്പുഴയുടെ പാലത്തിനടിയിൽ മരിച്ച നിലയിൽകണ്ടെത്തി. മരണകാര്യം വ്യക്തമല്ല. മുനീറിന് മാനസികാരോഗ്യ ബുദ്ധിമുട്ടുകളുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. മരണ കാരണം ഔദ്യോഗികമായ സ്ഥിരീകരിച്ചിട്ടില്ല. പാലത്തിൽനിന്ന് സ്വയം എടുത്തുചാടിയതാണെന്ന രീതിയിലാണു സ്ഥലത്തുള്ളവർ പോലീസിനു നൽകിയ മൊഴി. സംഭവത്തിൽ അസ്വാഭാവിക മരണത്തിനു മലപ്പുറം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. മലപ്പുറം എസ്.ഐ അജയൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോസ്റ്റ്മോർട്ടത്തിനയക്കുമെന്നു പോലീസ് പറഞ്ഞു. രണ്ടുമക്കളുണ്ട്. മകൻ മുഹമ്മദ് സാബിത് കുടുംബ സമേതം ഹൈദരാബാദിലാണ്. മകൾ: മുഹമ്മന് ഷഹാന. മകൻ ഇന്നു വൈകിട്ടോടെ വീട്ടിലെത്തും. മറ്റു നടപടികൾക്കു ശേഷം മൃതദേഹം കോങ്കയം ജുമാമസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്യും.
Paloli Muhammad Kuti's Nephew Dead; The dead body under the hundred feet bridge.