പിറവം....(piravomnews) പിറവത്തെ ജനകീയ നേതാവും, കെ പി സിസി എക്‌സിക്യൂട്ടീവ് മെമ്പറും ആയിരുന്ന സാബു കെ ജേക്കബിനെ കോൺഗ്രെസ്സിൽനിന്നും പുറം ചാടിക്കാൻ ശ്രമമെന്ന് പരാതി. ഉമ്മൻചാണ്ടിയുടെ കൂടെ നിന്നവരെ ഒതുക്കുന്നതിന്റെ ഭാഗമാണ് ഇതെന്നും കേരളത്തിൽ മറ്റ് നേതാക്കളെയും ഒതുക്കുകയാണെനും സാബു കെ ജേക്കബ് സമൂഹമാധ്യമത്തിൽ കുറിച്ചു.
കെ എസ് യു. യൂത്ത് കോൺഗ്രസ്, കോൺഗ്രസ്, ഐ എൻ ടി യു സി സംഘടനകളിൽ സജീവം ആയി പ്രവർത്തിക്കുകയും കോൺഗ്രസിൽ വലിയ പിളർപ്പ് ഉണ്ടായപ്പോൾ പാർട്ടിയെ സജീവമാക്കി പിടിച്ച് നിർത്തി 2010ൽ പഞ്ചായത്തിൽ അധികാരത്തിൽ എത്തിക്കുകയും, വീണ്ടും നഗരസഭാ ഭരണം പിടിക്കുകയും ചെയ്തത് സാബു കെ ജേക്കബിന്റെ കാലത്താണ്. ജനകീയ വിഴയങ്ങളിൽ ജനപക്ഷത്ത് നിന്ന് തീരുമാനം എടുക്കുന്ന നേതാവാണ് അദ്ദേഹം. രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിലൂടെ നിരാലംബരയായ അമ്മമാർക്ക് 13 വർഷത്തിലേറെയായി സഹായം എത്തിക്കുന്നു.
നഗരസഭാ ചെയർമാൻ മാരുടെ പ്രസിഡൻഡ് എന്ന പദവി വഹിക്കുമ്പോൾ നിരവധി വികസന പ്രവർത്തനങ്ങൾ പിറവത്തു കൊണ്ടു വരുന്നതിന് അദ്ദേഹത്തിനായി.പാഴൂർ തൂക്കുപാലം,മഴവിൽ പാലം ,കളമ്പൂക്കാവ് തൂക്ക് പാലം, പാഴൂർ മുല്ലൂർപടിയിലെ വഴിയോര വിശ്രമ കേന്ദ്രം,കാരമല പൊതു ശ്മശാനം,നാമക്കുഴി സ്കൂൾ കെട്ടിടം,മാലിന്യ സംസ്കരണ പ്ലാന്റ് , പിറവത്തെ കുട്ടികളുടെ പാർക്ക് നവീകരിച്ചതും, പാർക്കിൽ ആന്റണി പ്രീതിരോധ മന്ത്രി ആയിരിക്കുമ്പോൾ അനുവദിച്ച യുദ്ധ വിമാനം സ്ഥാപിച്ചതു , ആറ്റുതീരം പാർക്ക് വിഭാവനം ചെയ്തതെല്ലാം ഉദാഹരണമാണ്.കൊട്ടപ്പുറത്ത് നഗരസഭയുടെ അന്ക്സ് കെട്ടിടവും,നഗരസഭയുടെ പുതിയ കെട്ടിടം സത്യമാക്കിയതും സാബു കെ ജേക്കബിന്റെ നേത്രത്വത്തിലാണ്.പിറവം മാർക്കറ്റിലേക്ക് മുൻവശത്ത് നിന്ന് വഴി തുറന്നതും , പിറവം നഗരസഭാ ബസ്സ്റ്റാന്റ് പുതുക്കി പണിതതും സാബു കെ ജേക്കബ് നേതൃത്വം നല്ക്കിയാണ്.ഈ വികസന പ്രവർത്തനങ്ങളിൽ എം എൽ എ യാതൊരു സഹായം ചെയ്തില്ല എന്നുമാത്രമല്ല നഗരസഭ കെട്ടിടത്തിന്റെ നിർമ്മാണം തനതായി ചെയ്യെണ്ടിയും വന്നു
അധികാരം മാത്രമല്ല രാഷ്ട്രീയ പ്രവർത്തനം എന്ന് തിരിച്ചറിഞ്ഞ് ഉമ്മൻ ചാണ്ടി സാറിനെ റോൾ മോഡലാക്കി പ്രവർത്തിക്കുകയും ചെയ്ത് മുൻപോട്ടു പോകുന്ന തന്നെ ഇപ്പോൾ കോൺഗ്രസ്സ് പാർട്ടിയിലെ ചില നേതാക്കൾക്കും, യൂ ഡി എഫ് ലെ ഒരു പ്രമുഖ നേതാവുക്കൂടി പാർട്ടിയിൽ നിന്നും മാറ്റി നിർത്താൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ നാല് വർഷമായി ഒരു കോൺഗ്രസിന്റെയും,യുഡിഎഫ്,പരിപാടിക്കും തന്നെ പങ്കെടിപ്പിച്ചിരുന്നില്ല,താൻ പലവട്ടം ഡി.സി.സി.യിൽആവശ്യപ്പെട്ടിട്ടും,സഹകരിപ്പിക്കുവാൻതയ്യാറായില്ല യെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണരൂപം ചുവടെ
ഇക്കാലം അത്രയും കോൺഗ്രസിൽ, കെ എസ് യൂ, യൂത്ത് കോൺഗ്രസ്, കോൺഗ്രസ്, ഐ എൻ ടി യൂ സി സംഘടനകളിൽ സജീവം ആയി പ്രവർത്തിക്കുകയും കോൺഗ്രസിൽ വലിയ പിളർപ്പ് ഉണ്ടായപ്പോൾ പാർട്ടിയെ സജീവമാക്കി പിടിച്ച് നിർത്തി,, 2010ൽ പഞ്ചായത്തിൽ അധികാരത്തിൽ എത്തി ക്കുകയും, വീണ്ടും തുടർന്ന്,നഗരസഭാഭരണം,പിടിക്കുകയും,ചെയ്തു,നിരവധി,വികസന,പ്രവർത്തനങ്ങൾ പിറവത്തു കൊണ്ടുവരികയും ചെയ്തു, രാജീവ് ഗാന്ധി കൾച്ചറൽ ഫോറത്തിലൂടെ നിരാലംബരയായവർക്ക് 13 വർഷം ആയി സഹായങ്ങൾ നൽകി പൊതു പ്രവർത്തനം നടത്തുകയും,, അധികാരം മാത്രമല്ല രാഷ്ട്രീയ പ്രവർത്തനം എന്ന് തിരിച്ചറിഞ്ഞ് ഉമ്മൻ ചാണ്ടി സാറിനെ റോൾ മോഡലാക്കി പ്രവർത്തിക്കുകയും ചെയ്ത് മുൻപോട്ടു പോകുന്ന എന്നെ ഇപ്പോൾ കോൺഗ്രസ്സ് പാർട്ടിയിലെ ചില നേതാക്കൾക്കും, യൂ ഡി എഫ് ലെ ഒരു പ്രമുഖ നേതാവിനും എന്നെ പാർട്ടിയിൽ നിന്നും മാറ്റി നിർത്തണം, കഴിഞ്ഞ നാല് വർഷമായി ഒരു കോൺഗ്രസ് യൂഡിഎഫ്,പരിപാടിക്കുംഎന്നെപങ്കെടിപ്പിച്ചിരുന്നില്ല,ഞാൻപലവട്ടംഡി.സി.സി.യിൽആവശ്യപ്പെട്ടിട്ടും,സഹകരിപ്പിക്കുവാൻതയ്യാറായില്ല, കോൺഗ്രസ് സാധാരണ പ്രവർത്തകരും മറ്റു പലരും എന്നോട്, ചോദിക്കും എന്താണ് പാർട്ടി പരിപാടികളിൽ പങ്ക് എടുക്കാത്തത് എന്ന്,എനിക്ക്മറുപടിപറയുവാൻ,കഴിഞ്ഞിരുന്നില്ല ,എന്നെ,പങ്കെടുപ്പിക്കാത്തത് കൊണ്ടാണ്എന്ന്പറയുവാൻകഴിഞ്ഞിരുന്നില്ല,അത്കൊണ്ടാണ്എന്റെഫേസ്ബുക്ക്,പേജിലൂടെ,ഞാൻഇതെഴുന്നത്, ആരോടും എനിക്ക്,പരിഭവം,ഇല്ല,സാമൂഹ്യപ്രവർത്തനങ്ങളും,ചാരിറ്റിപ്രവർത്തനങ്ങളും,ആയി,മുന്നോട്ട്,പോകുവാൻ,ആണ്,ഞാൻ,ആഗ്രഹിക്കുന്നത് , ഉമ്മൻചാണ്ടിസാറിന്റെവേർപാടിന് ശേഷം,അദ്ദേഹത്തോട്ഒപ്പംനിന്നപലരുടെയും അവസ്ഥ ഇതാണ് എന്ന് പലരും എന്നോട് തുറന്ന് പറഞ്ഞിട്ടുണ്ട്,കെ പി സിസി,എക്‌സിക്യൂട്ടീവ്,മെമ്പർആയിരുന്ന എനിക്ക് ഇപ്പോൾപാർട്ടിയിൽഒരുസാധാരണ മെമ്പർ ഷിപ് മാത്രമാണ് ഉള്ളത്, പാർട്ടിയെ വളർത്തുവാൻ ഇക്കാലം അത്രയും ആദ്മർത്ഥമായി പണിയെടുത്തിട്ടുണ്ട്, പിറവത്തെ പ്രഥമ മണ്ഡലം പ്രസിഡന്റ് ആയിരുന്ന എന്റെ പിതാവിന്റെ ഫോട്ടോ, ഞാൻ കൂടി ചേർന്ന് വാങ്ങിയ പിറവം പാർട്ടി ഓഫീസിൽ നിന്ന് മാറ്റിയ അവസ്ഥവരെ ഉണ്ടായി , അത്എന്നെ,വല്ലാതെവേദനിപ്പിച്ചു, എന്നെ പാർട്ടിയിൽ പ്രവർത്തിപ്പിക്കരുത് എന്ന് കാട്ടി, ഒരു പ്രമുഖ യൂ ഡി എഫ് എം എൽ എ യൂടെ കത്ത് പ്രതിപക്ഷ നേതാവിനും, ഡി സി സി പ്രസിഡന്റിനും നൽകിയ, സാഹചര്യത്തിൽ ഇനി തുടർന്നുള്ള പ്രവർത്തനം സാധ്യമല്ല എന്ന് ഞാൻ മനിസ്സിലാക്കുന്നു, എന്നെ സ്നേഹിച്ച എന്നെ മനസിലാക്കിയ എന്റെ കൂടെ പ്രവർത്തിച്ച എല്ലാവർക്കും ഒപ്പം,പിറവത്തെ ഏറ്റവും സ്നേഹമുള്ള ജനതയ്ക്ക്,മുന്നിലായി ഈ പോസ്റ്റ് ഞാൻ സമർപ്പിക്കുന്നു, ഏറ്റവും സ്നേഹത്തോടെ , സാബു കെ ജേക്കബ്,
Sabu, who was a former popular leader and an executive member of KPCC, is confining those who stood with Oommen Chandy. K. Jacob