കൊച്ചി: കൊച്ചിയിൽ വിനോദസഞ്ചാരികൾക്കായി ഡബിൾ ഡക്കർ ബസ് ഡിസംബർ മുതൽ ഓടിത്തുടങ്ങും. മുകൾഭാഗം തുറന്ന ബസുകൾ എം.ജി റോഡ് മാധവ ഫാർമസി മുതൽ ഫോർട്ട്കൊച്ചി വരെയായിരിക്കും സർവിസ് നടത്തുക. ബസ് കൊച്ചിയിൽ എത്തിയതായും ഡിസംബർ മുതൽ ഓടിത്തുടങ്ങുമെന്നും കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു. നിലവിൽ തിരുവനന്തപുരത്ത് ഡബിൾ ഡക്കർ ബസ് സർവിസ് വിജയകരമാണ്. ഇക്കാര്യം കൊച്ചിയിൽ സി.എസ്.എം.എല്ലിൽ നടന്ന ചടങ്ങിൽ മേയർ എം. അനിൽകുമാർ ആവശ്യപ്പെട്ടപ്പോൾ മന്ത്രി കെ.ബി. ഗണേഷ് കുമാർ തീരുമാനമറിയിക്കുകയായിരുന്നു. തിരുവനന്തപുരത്ത് വൈകുന്നേരമാണ് രണ്ട് ഇലക്ട്രിക് ബസുകൾ സർവിസ് നടത്തുന്നത്. കൊച്ചിയിലെ സമയമടക്കമു ള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. നഗരക്കാഴ്‌ചകൾ രസകരമായി ആസ്വദിക്കാൻ പറ്റുന്ന രീതിയിലായിരിക്കും സമയം ക്രമീകരിക്കുക.
The double decker bus will start running from December to enjoy the city sights in a fun way.