# Inforpark | ഇൻഫോർപാർക്കിൻ്റെ വികസനം ഇനി കിഴക്കമ്പലം ഭാഗത്തേക്ക്; കിഴക്കമ്പലത്ത് ലാൻഡ് പൂളിങ് നടപടികൾ ആരംഭിക്കുന്നു.

# Inforpark | ഇൻഫോർപാർക്കിൻ്റെ വികസനം ഇനി കിഴക്കമ്പലം ഭാഗത്തേക്ക്; കിഴക്കമ്പലത്ത് ലാൻഡ് പൂളിങ് നടപടികൾ ആരംഭിക്കുന്നു.
Nov 15, 2024 01:01 PM | By Jobin PJ

കൊച്ചി: സംസ്ഥാനത്തെ പ്രധാന ഐടി കേന്ദ്രങ്ങളിലൊന്നാണ് കൊച്ചിയിലെ ഇൻഫോപാർക്ക്. വികസിത കേരളത്തിന്റെ മുഖമുദ്രയായി കുറഞ്ഞ നാളുകൾക്കുള്ളിൽ അത് മാറി. അഞ്ഞൂറിലധികം ഓഫീസുകൾ. ആയിരക്കണക്കിന് ജീവനക്കാർ. കാക്കനാട് മോഡേണായത് ഇൻഫോപാർക്കിന്റെ വരവോടെയാണ്. ഐ ടി മേഖലയായതിൽ ഈ പ്രദേശത്ത് അടിസ്ഥാന വികസന പ്രവർത്തനങ്ങൾ ഇന്നും തുടരുകയാണ്. കൊച്ചി വാട്ടർ മെട്രോ ഇൻഫോപാർക്കുമായി ബന്ധിപ്പിക്കുവാനുള്ള നീക്കങ്ങളടക്കം കാക്കനാടിന്റെ വികസനം അതിന്റ പൂർണ്ണതയിലെത്തുകയാണ്. സ്റ്റാർട്ടപ്പുകളടക്കം നിരവധി കമ്പനികൾ വീണ്ടും കാക്കനാട്ടെ ഇൻഫോപാർക്കിലേക്ക് എത്തുന്ന സാഹചര്യത്തിൽ മൂന്നാംഘട്ട വികസനത്തിനൊരുങ്ങുകയാണ് കൊച്ചി ഇൻഫോപാർക്ക്. പക്ഷെ കാക്കനാടിന്റെ പരിമിതികൾ ഏറെയാണ്. അതിനാൽ വേറിട്ട മാർഗ്ഗങ്ങളാണ് ഗവൺമെന്റ് സ്വീകരിക്കുന്നത്. കാക്കനാട്ടെ തിരക്ക് കണക്കിലെടുത്ത് 'കിഴക്കമ്പലം 'കേന്ദ്രീകരിച്ചാണ് ഇൻഫോപാർക്കിൻ്റെ അടുത്ത ഘട്ടത്തിലേക്കുള്ള വികസനം വ്യാപിപ്പിക്കുന്നത്. ഇതിനായി വിശാലകൊച്ചി വികസന അതോറിറ്റിയുടെ (ജിസിഡിഎ) നേതൃത്വത്തിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിൽ ലാൻഡ് പൂളിങ് നടപടികൾ ആരംഭിക്കുവാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

ഇൻഫോപാർക്ക് അധികൃതരും ജിസിഡിഎയും ചേർന്നാണ് കിഴക്കമ്പലത്ത് പുതിയ കാമ്പസിനായുള്ള ഭൂമി കണ്ടെത്തുക. ഇതിന് ശേഷമാകും ജിസിഡിഎയുടെ നേതൃത്വത്തിൽ ലാൻഡ് പൂളിങ് നടപടികൾ ആരംഭിക്കുക. ഇതിനായി ഡെപ്യൂട്ടി തഹസിൽദാറുടെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ സംഘം സ്വകാര്യ ഭൂമിയുടെ അതിരുകൾ നിർണയിക്കുകയും നടപടികളിലേക്ക് കടക്കുകയും ചെയ്യും. ലാൻഡ് പൂളിങ് നടപടികൾ ആരംഭിക്കാനിരിക്കെ നടപടിക്രമങ്ങളുടെ ഭാഗമായി നവംബർ 23ന് ജിസിഡിഎ, റവന്യൂ, ടൗൺ പ്ലാനിങ് വകുപ്പുകളിലെ ഉദ്യോഗസ്ഥർ കൂടിക്കാഴ്ചയും വിലയിരുത്തലും നടത്തും. കേരളത്തിൽ ആദ്യമായാണ് ലാൻഡ് പൂളിങ് നടപടികളുടെ ഭാഗമായി ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് റവന്യൂ സംഘം രൂപീകരിക്കുന്നത്. ഭൂമി ഉയർന്ന വിലയ്ക്ക് ഏറ്റെടുക്കുന്നതിന് പകരമായി ഭൂ ഉടമകളിൽ നിന്ന് ഭൂമി നേരിട്ട് ഉടമയുടെ സമ്മതത്തോടെ വാങ്ങുന്നതാണ് ലാൻഡ് പൂളിങ് സബ്രദായം. പ്ലോട്ടുകളുടെ പുനഃക്രമീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ശേഷം ബാക്കിയുള്ള ഭൂമി യഥാർഥ ഉടമകൾക്ക് കൈമാറും. യഥാർഥ ഭൂമിയുടെ 60 ശതമാനം മാത്രമേ ഉടമയ്ക്ക് തിരികെ ലഭിക്കുകയുള്ളൂ. ലാൻഡ് പൂളിങ് നടപടിക്രമങ്ങളിലേക്ക് കടക്കുമ്പോൾ സ്വീകരിക്കേണ്ട മാതൃകകൾ മനസ്സിലാക്കാൻ ജിസിഡിഎ ഒരു ടൗൺ പ്ലാനിംഗ് ഉദ്യോഗസ്ഥനെ ജപ്പാനിലേക്ക് അയച്ചതായിട്ടാണ് അറിവ്. എന്തായാലും കിഴക്കമ്പലത്തിന് നല്ലകാലം വരുന്നു എന്ന് തന്നെ ഉറപ്പിക്കാം. കേരളത്തിലെ യുവതീ യുവാക്കൾക്കും.

The development of Inforpark is now towards East; Land pooling process starts in East.

Next TV

Related Stories
#felldown | സ്കൂളിലെ കിണറ്റിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം

Nov 15, 2024 02:16 PM

#felldown | സ്കൂളിലെ കിണറ്റിൽ വീണ ആറാം ക്ലാസ്സുകാരന്റെ നില തൃപ്തികരം

കുട്ടിയെ വെന്റിലേറ്ററിൽ നിന്ന് മാറ്റി. രാവിലെ കുട്ടി രക്ഷിതാക്കളുമായി സംസാരിച്ചു. ഇന്നലെ രാവിലെ മറ്റു വിദ്യാർത്ഥികൾക്കൊപ്പം...

Read More >>
#missing | സ്‌കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായതായി പരാതി

Nov 15, 2024 02:12 PM

#missing | സ്‌കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിയെ കാണാതായതായി പരാതി

പിന്നാലെ ബന്ധുക്കളുടെ വീടുകളിലും സുഹൃത്തുക്കളോടും അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എരുമപ്പെട്ടി പോലീസിൽ പരാതി നൽകിയതിനെ തുടർന്ന്...

Read More >>
#fakeliquor | വ്യാ​ജ മ​ദ്യം വി​റ്റ യു​വാ​വ് എ​ക്സൈ​സ് ​ പി​ടി​യി​ൽ

Nov 15, 2024 01:36 PM

#fakeliquor | വ്യാ​ജ മ​ദ്യം വി​റ്റ യു​വാ​വ് എ​ക്സൈ​സ് ​ പി​ടി​യി​ൽ

തെ​ര​ഞ്ഞെ​ടുപ്പി​ന്​ മ​ദ്യ​ശാ​ല​ക​ൾ അ​ട​ച്ചി​ട്ട അ​വ​സ​ര​ത്തി​ൽ ദേ​ശ​മം​ഗ​ലം, വ​ര​വൂ​ർ, തലശ്ശേരി പ്ര​ദേ​ശ​ങ്ങ​ളി​ൽ ബൈ​ക്കി​ൽ മ​ദ്യം...

Read More >>
# DoubleDecker നഗരക്കാഴ്‌ചകൾ രസകരമായി ആസ്വദിക്കാൻ ഡബിൾ ഡക്കർ ബസ് ഡിസംബർ മുതൽ ഓടിത്തുടങ്ങും.

Nov 15, 2024 01:28 PM

# DoubleDecker നഗരക്കാഴ്‌ചകൾ രസകരമായി ആസ്വദിക്കാൻ ഡബിൾ ഡക്കർ ബസ് ഡിസംബർ മുതൽ ഓടിത്തുടങ്ങും.

വിനോദസഞ്ചാരികൾക്കായി ഡബിൾ ഡക്കർ ബസ് ഡിസംബർ മുതൽ ഓടിത്തുടങ്ങും. മുകൾഭാഗം തുറന്ന...

Read More >>
#injured | സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

Nov 15, 2024 12:34 PM

#injured | സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

ഡ്രൈവര്‍ക്ക് തുറക്കാന്‍ സാധിക്കുന്ന ഓട്ടോമാറ്റിക്ക് ഡോറാണ് ബസിനുള്ളത്. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.ബസ് ജീവനക്കാരെയും ബസും...

Read More >>
#Student | സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരിക്ക്.

Nov 15, 2024 12:31 PM

#Student | സ്വകാര്യ ബസ്സിൽ നിന്നും തെറിച്ചു വീണ് വിദ്യാർഥിനിക്ക് പരിക്ക്.

തിരക്കുമൂലം ഡോറിന് സമീപമാണ് വിദ്യാര്‍ത്ഥി നിന്നിരുന്നത്. റോഡിലേക്ക് തെറിച്ചു വീണതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയുടെ തലയ്ക്ക്...

Read More >>
Top Stories